‘സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറിയോയെന്ന് അന്വേഷിക്കും’: നടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ്
ഇടുക്കി∙ കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എം.ജെ. വർഗീസ്. സാബുവിനോട് മോശം പെരുമാറ്റമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം നാളെ ചേരും.

ഇടുക്കി∙ കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എം.ജെ.വർഗീസ്. സാബുവിനോട് മോശം പെരുമാറ്റമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം നാളെ ചേരും.
സാബുവിന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്താനാണ് പൊലീസിന്‍റെ നീക്കം. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. പ്രത്യേക അന്വേഷണം സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന്‍റെ ആദ്യ പടിയായി സാബുവിന്‍റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ. സജി ഉൾപ്പെടെയുള്ളവരിൽ നിന്നും നേരിട്ട ദുരനുഭവം മേരിക്കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സാബുവിന്‍റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി.ആർ. സജിയുടെയും മൊഴിയും രേഖപ്പെടുത്തും. സാബുവിന്‍റെ മൊബൈൽ ഫോൺ വിദഗ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.