സ്കൂളില്‍ വിദ്യാർഥികൾ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു; പരാതി നൽകി അധികൃതർ
പാലക്കാട്∙ സ്കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു. തത്തമംഗലം ജി.ബി യുപി സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുല്‍ക്കൂട് സ്ഥാപിച്ചിരുന്നത്.

തിങ്കളാഴ്ച വരുന്ന കുട്ടികളെ കൂടി കാണിക്കണമെന്ന ഉദ്ദേശത്തോടെയാണ് പുല്‍ക്കൂട് നിലനിര്‍ത്തിയത്. എന്നാല്‍, ഇടവേളയിലെ രണ്ടു ദിവസങ്ങളില്‍ പുല്‍ക്കൂട് തകര്‍ക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്കി.
പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട്ടെ സ്കൂളില്‍ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞിരിരുന്നു. ഇതിലെ മൂന്നു പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.