‘ആഭ്യന്തര വകുപ്പാണ് സർക്കാരിനു കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നത്, നവകേരള സദസ് സമ്പൂർണ പരാജയം’
പാലക്കാട്∙ നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം നിർജീവമാണ്. നിലവിലെ രീതി പിന്തുടർന്നാൽ അടുത്തകാലത്തൊന്നും മണ്ഡലം സിപിഎമ്മിന് തിരിച്ചുപിടിക്കാനാകില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് എൻ.എൻ. കൃഷ്ണദാസിന്റെ പരാമർശങ്ങൾ പലതും പാർട്ടിക്ക് എതിരായി

പാലക്കാട്∙ നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം നിർജീവമാണ്. നിലവിലെ രീതി പിന്തുടർന്നാൽ അടുത്തകാലത്തൊന്നും മണ്ഡലം സിപിഎമ്മിന് തിരിച്ചുപിടിക്കാനാകില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് എൻ.എൻ. കൃഷ്ണദാസിന്റെ പരാമർശങ്ങൾ പലതും പാർട്ടിക്ക് എതിരായി. തിരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂർ നടത്തിയ അപ്രതീക്ഷിത നീക്കം തിരിച്ചടിയായെന്നും പ്രതിനിധികൾ പറഞ്ഞു.
അതിനിടെ, സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധ നിലപാടുകളും അഭിപ്രായ വ്യത്യാസവും തോൽവിയിലേക്ക് നയിച്ചുവെന്നാണ് സിപിഐ കുറ്റപ്പെടുത്തൽ. ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോ൪ട്ടിലാണ് വിമ൪ശനം. തിരഞ്ഞെടുപ്പ് സമയത്ത് പല കാര്യങ്ങളും ഘടകകക്ഷികൾ അറിഞ്ഞത് നടന്നു കഴിഞ്ഞ ശേഷമാണ്. മുഖ്യമന്ത്രി പാണക്കാട് തങ്ങൾക്കെതിരെ നടത്തിയ പരാമ൪ശം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കി. പിണറായി വിജയൻ രണ്ട് ദിവസം മണ്ഡലത്തിലെത്തിയെങ്കിലും കാര്യമായ ആവേശമുണ്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.