ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്ന് ബംഗ്ലദേശ്; പെരിയ ഇരട്ടക്കൊലയിൽ വിധി 28ന്– പ്രധാന വാർത്തകൾ
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശ് ഇന്ത്യൻ സർക്കാരിന് കത്തയച്ചതും പെരിയ ഇരട്ടക്കൊലപാതകക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി ഡിസംബർ 28ന് വിധി പറയുന്നതുമായ റിപ്പോർട്ടുകളാണ് ഇന്നത്തെ പ്രധാന വാർത്തകൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ്

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശ് ഇന്ത്യൻ സർക്കാരിന് കത്തയച്ചതും പെരിയ ഇരട്ടക്കൊലപാതകക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി ഡിസംബർ 28ന് വിധി പറയുന്നതുമായ റിപ്പോർട്ടുകളാണ് ഇന്നത്തെ പ്രധാന വാർത്തകൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളാണ് പ്രതികൾ. കേസിന്റെ വാദം പൂർത്തിയായി. ഡിസംബർ 28ന് വിധി പറയും.
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലദേശ് ഇടക്കാല സർക്കാർ കത്തയച്ചു. ഹസീനയ്ക്ക് ബംഗ്ലദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്രതലത്തിൽ കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചുവെന്ന് റിപ്പോർട്ട്. സിറിയൻ മാതാപിതാക്കളുടെ മകളായി യുകെയിൽ ജനിച്ചുവളർന്ന അസ്മ അൽ അസദ് തിരിച്ച് യുകെയിലേക്കു തന്നെ മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് തുർക്കി, അറബ് മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോസ്കോയിൽ അഭയം പ്രാപിച്ച അസദ് നിലവിൽ റഷ്യൻ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയനായാണു കഴിയുന്നത്.
പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നതായി പൊലീസ്. യുവതി മരിച്ച വിവരം തിയറ്ററിൽവച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നതായി ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. തിയറ്ററിൽനിന്ന് പോകാൻ താരം കൂട്ടാക്കിയില്ലെന്നും റിപ്പോർട്ട്.