‘ഇ.പിയെ മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ട്; തെറ്റു തിരുത്തൽ നടപ്പായെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകില്ല’
തിരുവനന്തപുരം∙ ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു. പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങൾ ഉണ്ടാക്കി.

തിരുവനന്തപുരം∙ ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇ.പിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു. പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങൾ ഉണ്ടാക്കി. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽ നിന്നു മാറ്റിയതെന്നും എം.വി.ഗോവിന്ദൻ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിലുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു.
തെറ്റു തിരുത്തൽ രേഖ തിരുവനന്തപുരം ജില്ലയിൽ നടപ്പിലായില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. തെറ്റു തിരുത്തൽ രേഖ നടപ്പിലായിരുന്നെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകുമായിരുന്നില്ല. മധു മുല്ലശേരി നേതാക്കളെ ടൂർ കൊണ്ടുപോയിരുന്നത് രണ്ടു തരത്തിലാണ്. മദ്യപിക്കുന്ന നേതാക്കൾക്ക് ഒരു തരം ടൂർ. മദ്യപിക്കാത്ത നേതാക്കൾക്ക് വേറെ ടൂർ. പുതിയ ജില്ലാ സെക്രട്ടറിയെ കാണാൻ മധു എത്തിയത് പണപ്പെട്ടിയുമായാണ്.
പണപ്പെട്ടിയിൽ മണക്കുന്ന സ്പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളും ഉണ്ടായിരുന്നു. മധു ലോഡ്ജ് നടത്തുന്നതും നല്ല രീതിയിൽ അല്ല. ഇതൊക്കെ പാർട്ടി നേതൃത്വം അറിയാത്തത് ഗൗരവതരമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരിയെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയിരുന്നു. മധു മുല്ലശേരി പിന്നീട് ബിജെപിയിൽ അംഗത്വമെടുത്തു.
സമ്മേളനം വി.ജോയിയെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ ജോയ് രണ്ടു തവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആണ്. ജില്ലാ കമ്മിറ്റിയിൽ 8 പുതുമുഖങ്ങളുണ്ട്. എംഎൽഎമാരായ ജി.സ്റ്റീഫൻ, വി.കെ.പ്രശാന്ത്, ഒ.എസ്.അംബിക, മേയർ ആര്യ രാജേന്ദ്രൻ, ആർ.പി. ശിവജി, ഷീജ സുദേവ്, വി.അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയത്.