3 എംഎൽഎമാരും മേയർ ആര്യയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ; സെക്രട്ടറിയായി വി. ജോയ് തുടരും
സിപിഎം ജില്ലാ സെക്രട്ടറിയായി വി. ജോയ് തുടരും. ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മിറ്റിയേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. എട്ട് പേരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

തിരുവനന്തപുരം∙ സിപിഎം ജില്ലാ സെക്രട്ടറിയായി വി. ജോയ് തുടരും. ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മിറ്റിയേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. എട്ട് പേരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. എംഎൽഎമാരായ ജി. സ്റ്റീഫൻ, വി.കെ. പ്രശാന്ത്, ഒ.എസ്. അംബിക, മേയർ ആര്യ രാജേന്ദ്രൻ, ആർ.പി. ശിവജി, ശ്രീജ ഷൈജുദേവ്, വി. അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങൾ.
എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയ ജോയ് രണ്ടുതവണ തുടര്‍ച്ചയായി വര്‍ക്കല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, രണ്ടുതവണ ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.