കാക്കി കുപ്പായമിട്ട സാന്റാ ക്ലോസ്, 4 രൂപയ്ക്ക് ഇന്ത്യ ചുറ്റിയടിക്കാം, പ്രാങ്കല്ല ‘ഫ്രാങ്കിങ്’; ഹൗ, നൊസ്റ്റാൾജിയ!
ചുവപ്പു കുപ്പായവും തൊപ്പിയും വെള്ളിത്താടിയും തോളത്തു സമ്മാനസഞ്ചിയും കയ്യിൽ നീണ്ട വടിയുമായി വരുന്നൊരാൾ. ക്രിസ്മസ് എന്നോർത്താൽ ലോകർക്കാകെ മനസ്സിലാദ്യം തോന്നുന്ന രൂപം ‘സാന്റാ ക്ലോസ്’ എന്ന ഈ ക്രിസ്മസ് ഫാദറിന്റേതാണ്. കൊച്ചുകേരളത്തിലും ക്രിസ്മസ് കാലത്ത് ഇതുപോലൊരു അതിഥിയെ നമ്മൾ കാത്തിരുന്നിരുന്നു,
ചുവപ്പു കുപ്പായവും തൊപ്പിയും വെള്ളിത്താടിയും തോളത്തു സമ്മാനസഞ്ചിയും കയ്യിൽ നീണ്ട വടിയുമായി വരുന്നൊരാൾ. ക്രിസ്മസ് എന്നോർത്താൽ ലോകർക്കാകെ മനസ്സിലാദ്യം തോന്നുന്ന രൂപം ‘സാന്റാ ക്ലോസ്’ എന്ന ഈ ക്രിസ്മസ് ഫാദറിന്റേതാണ്. കൊച്ചുകേരളത്തിലും ക്രിസ്മസ് കാലത്ത് ഇതുപോലൊരു അതിഥിയെ നമ്മൾ കാത്തിരുന്നിരുന്നു,
ചുവപ്പു കുപ്പായവും തൊപ്പിയും വെള്ളിത്താടിയും തോളത്തു സമ്മാനസഞ്ചിയും കയ്യിൽ നീണ്ട വടിയുമായി വരുന്നൊരാൾ. ക്രിസ്മസ് എന്നോർത്താൽ ലോകർക്കാകെ മനസ്സിലാദ്യം തോന്നുന്ന രൂപം ‘സാന്റാ ക്ലോസ്’ എന്ന ഈ ക്രിസ്മസ് ഫാദറിന്റേതാണ്. കൊച്ചുകേരളത്തിലും ക്രിസ്മസ് കാലത്ത് ഇതുപോലൊരു അതിഥിയെ നമ്മൾ കാത്തിരുന്നിരുന്നു,
ചുവപ്പു കുപ്പായവും തൊപ്പിയും വെള്ളിത്താടിയും തോളത്തു സമ്മാനസഞ്ചിയും കയ്യിൽ നീണ്ട വടിയുമായി വരുന്നൊരാൾ. ക്രിസ്മസ് എന്നോർത്താൽ ലോകർക്കാകെ മനസ്സിലാദ്യം തോന്നുന്ന രൂപം ‘സാന്റാ ക്ലോസ്’ എന്ന ഈ ക്രിസ്മസ് ഫാദറിന്റേതാണ്. കൊച്ചുകേരളത്തിലും ക്രിസ്മസ് കാലത്ത് ഇതുപോലൊരു അതിഥിയെ നമ്മൾ കാത്തിരുന്നിരുന്നു, കുറച്ചുകാലം മുൻപുവരെ. അതെല്ലാം മിലേനിയൽസിന്റെ ബാല്യകൗമാരയൗവനങ്ങളിലെയും ജെൻ സീയുടെ കുഞ്ഞുന്നാളിലെയും നിറമുള്ള ഓർമകൾ. വടിയും തൊപ്പിയും ചുവപ്പു കുപ്പായവും ഇല്ലെങ്കിലും അയാളുടെ തോളിലെ സഞ്ചി നിറയെ സ്നേഹമുണ്ടാകും. കാക്കി കുപ്പായമിട്ടാണു വരവെങ്കിലും ക്രിസ്മസ് കാലത്തു നാടൻ സാന്റാ ക്ലോസിന്റെ പകർപ്പാകും അതിഥിയായ പോസ്റ്റുമാന്. ആ സഞ്ചിയിൽ സ്നേഹാശംസ കാർഡുകളുടെ കൂമ്പാരമുണ്ടാകും. നമ്മുടെ ജീവിതം ഇൻസ്റ്റയിലും വാട്സാപ്പിലും മുങ്ങുന്നതിനു മുൻപുണ്ടായിരുന്ന ആ കാർഡു കാലത്തെപ്പറ്റി, നൊസ്റ്റാൾജിയയോടെ സംസാരിക്കുകയാണു കോട്ടയം ഹെഡ് പോസ്റ്റോഫിസിലെ ഉദ്യോഗസ്ഥർ.
‘‘തപാൽ വകുപ്പിൽ ജോലി കിട്ടിയിട്ട് 36 വർഷമായി. പോസ്റ്റുമാനായിട്ട് 28 വർഷവും. കുറച്ചുവർഷങ്ങൾ മുൻപുവരെ നവംബർ, ഡിസംബർ, ജനുവരി മാസങ്ങൾ തിരക്കേറിയതായിരുന്നു. കെട്ടുകണക്കിനു ക്രിസ്മസ്– പുതുവത്സര കാർഡുകളാണു പോസ്റ്റോഫിസിൽ വരിക. ഗൾഫിൽനിന്നും യൂറോപ്പിൽനിന്നും യുഎസിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമെല്ലാം കാർഡുകൾ വന്നുമറിയും. സാധാരണ പോസ്റ്റ്‍കാർഡ് മുതൽ പല മടക്കുള്ള കനമേറിയ കാർഡുകൾ വരെ കൂട്ടത്തിലുണ്ടാകും. വീട്ടുപടിക്കൽതന്നെ ആളുകൾ നമ്മളെ കാത്തുനിൽക്കും. പ്രതീക്ഷിച്ച കാർഡുകൾ കിട്ടിയില്ലെങ്കിലോ വൈകിയാലോ നാട്ടുകാർ നിരാശരാകും. കാർഡ് കൈമാറുമ്പോൾ ആളുകളുടെ ചിരി കാണാൻ രസമാണ്. വിദേശത്തുനിന്നു വന്ന കാർഡുകൾ ബന്ധുക്കൾ കയ്യോടെ തന്നെ തുറക്കും. പാട്ടു കേൾക്കുന്നതും പാവകൾ നൃത്തം വയ്ക്കുന്നതും വലിയ കൊട്ടാരങ്ങളും പൂക്കളുമായി രൂപം മാറുന്നതുമായ പലതരം ആശംസാ കാർഡുകൾ...’’– ഹെഡ് പോസ്റ്റുമാൻ എ.ബി.ലാൽകുമാർ ‘മനോരമ ഓൺലൈനോട്’ കാർഡുവിശേഷം പറഞ്ഞുതുടങ്ങി.
‘‘ബന്ധുക്കൾ മാത്രമല്ല, അയൽപക്കത്തുള്ള അടുത്ത കൂട്ടുകാരും കാർഡുകൾ അയയ്ക്കുന്ന പതിവുണ്ടായിരുന്നു. ആശംസകൾ തപാലിലൂടെ കയ്യിൽ കിട്ടുമ്പോൾ പറഞ്ഞറിയാക്കാനാകാത്ത സന്തോഷമാണ്. ഈ രണ്ടുമൂന്നു മാസം അധികസമയം ജോലി ചെയ്യേണ്ടിവരും. പ്രത്യേക കൗണ്ടറുകൾ തയാറാക്കും. ദിവസവും 8–10 ചാക്ക് കാർഡുകളാണു മേൽവിലാസക്കാർക്കു കൈമാറാനുണ്ടാവുക. ഒരു ചാക്കിൽ കുറഞ്ഞത് 150 കാർഡുണ്ടാകും. ആളുകളുടെ സന്തോഷം കാണാമെന്നതിനാൽ എത്രയേറെ ജോലി ചെയ്താലും മടുപ്പുണ്ടാകില്ല. അതു രസമുള്ള കാലമായിരുന്നു. 8–10 വർഷമായി കാർഡുകളുടെ എണ്ണം വളരെയേറെ കുറഞ്ഞു. പഴയ ശീലത്തിൽ കാർഡുകൾ അയയ്ക്കുന്ന ചിലരെങ്കിലുമുണ്ട്. കവർ ഒട്ടിക്കാതെയും കയ്യെഴുത്തോ ഒപ്പോ ഇല്ലാതെയും ബുക്ക് പോസ്റ്റായി അയയ്ക്കാൻ 4 രൂപയാണു നിരക്ക്. അല്ലാത്തവ 20 ഗ്രാം വരെയെങ്കിൽ 5 രൂപ. പിന്നെ തൂക്കത്തിനനുസരിച്ചാണു തുക ഈടാക്കുക.’’– ലാൽകുമാറിന്റെ വാക്കുകളിൽ സുന്ദരകാലത്തിന്റെ നക്ഷത്രവിളക്കുകൾ തിളങ്ങി.
കാർഡുകൾ അയയ്ക്കാൻ പ്രത്യേക സൗകര്യമൊരുക്കിയെന്നും നേരത്തേതന്നെ കൊണ്ടുവരണമെന്നും പത്രങ്ങളിൽ പരസ്യവും വാർത്തയും കൊടുത്തിരുന്ന കാലമുണ്ടായിരുന്നെന്ന് അസിസ്റ്റന്റ് പോസ്റ്റ്‍മാസ്റ്റർ (മെയിൽസ്) കെ.ജെ.തോമസ് പറഞ്ഞു. ‘‘ഹെഡ് ഓഫിസുകളിലും മറ്റു പ്രധാനപ്പെട്ട പോസ്റ്റോഫിസുകളിലും ഗ്രീറ്റിങ് കാർഡുകൾക്കായി സോർട്ടിങ് സെന്റർ ഒരുക്കും. വിദേശത്തേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും വെവ്വേറെ നിറമുള്ള പെട്ടികൾ തയാറാക്കി അതിലാണു കാർഡുകൾ ഇട്ടിരുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ അയയ്ക്കാനെത്തും. സ്ഥാപനങ്ങൾ ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും പരസ്യദാതാക്കൾക്കും കൂട്ടത്തോടെ അയയ്ക്കുന്നതും ഉണ്ടാകും. ഇപ്പോൾ നക്ഷത്രങ്ങളും ക്രിസ്മസ് അലങ്കാരങ്ങളും വിൽക്കുന്നതുപോലെ അന്നു കാർഡുകൾക്കു പ്രത്യേകം സ്റ്റാളുകളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളുടെ വരവോടെയാണു കാർഡുകളുടെ കഷ്ടകാലം തുടങ്ങിയത്. കോവിഡിനുശേഷം കാർഡുകാലം കഴിഞ്ഞമട്ടാണ്. പോസ്റ്റേജ് നിരക്കിൽ മാറ്റമില്ലെങ്കിലും കാർഡിന്റെ വില കൂടിയതും ആളുകളെ അകറ്റി.
എൺപതുകളിൽ ജോലിയുടെ തുടക്കകാലത്ത് എറണാകുളത്തു ഞങ്ങളെ ഗ്രീറ്റിങ് സോർട്ടിങ്ങിനു നിയോഗിച്ചു. സോർട്ടിങ് സെന്ററിൽ ദിവസവും 20–25 ഗ്രീറ്റിങ് ബാഗാണു വരിക. ഓരോ ബാഗിലും 10,000 ആർട്ടിക്കിൾ (കാർഡിന്റെ തപാൽപ്പേര്) ഉണ്ടാകും. മേൽവിലാസം നോക്കി 4 കാറ്റഗറിയാക്കി പെട്ടികളിലേക്കു മാറ്റും. കൃത്യസമയത്ത് എത്തണമെന്നതിനാൽ ആശംസാ കാർഡുകൾക്ക് എല്ലാ ഓഫിസിലും പ്രത്യേക പരിഗണനയാണ്. ഹെഡ് പോസ്റ്റോഫിസുകളിലും മറ്റും മുൻപു ‘ഫ്രാങ്കിങ്’ ഉണ്ടായിരുന്നു. നൂറുകണക്കിനു കത്തോ കാർഡോ ഒരുമിച്ച് അയയ്ക്കേണ്ടവർക്ക് ഓരോന്നിനും സ്റ്റാംപ് പതിപ്പിച്ചു സമയം കളയാതിരിക്കാനുള്ള സംവിധാനമാണിത്. പണമടച്ചാല്‍ തപാൽവകുപ്പ് ഫ്രാങ്കിങ് മെഷീൻ ഉപയോഗിച്ചു വൃത്തിയായി സ്റ്റാംപ് പതിപ്പിക്കും. അക്കാലത്തു തപാൽ വകുപ്പ് തന്നെ ഗ്രീറ്റിങ് കാർഡുകൾ പുറത്തിറക്കിയിരുന്നു. തൊണ്ണൂറുകളോടെ ആവശ്യക്കാർ കുറഞ്ഞു. തലേന്ന് ടിവിയിലൂടെയും ഓൺലൈനിലൂടെയും വാർത്തകൾ അറിഞ്ഞതാണെങ്കിലും രാവിലെ പത്രം കിട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന വിഷമം പോലെയാണു കാർഡുകൾ കുറഞ്ഞപ്പോഴും തോന്നിയത്.
കുടുംബാംഗത്തെ പോലെ പോസ്റ്റ്‍മാനെ ജനം കണ്ടിരുന്ന കാലമുണ്ടായിരുന്നു. വീടുവീടാന്തരം കുശലം ചോദിച്ചും വെള്ളം കുടിച്ചും നടന്നിരുന്ന പോസ്റ്റ്‍മാൻ നാട്ടിൻപുറത്തെ നിത്യകാഴ്ച. സമൂഹത്തിൽ വന്ന മാറ്റത്തിനനസൃതമായി, അയൽപക്കക്കാർ തമ്മിലുള്ള അടുപ്പം കുറഞ്ഞപോലെ, പോസ്റ്റ്മാനും ജനങ്ങൾക്കും ഇടയിലുള്ള ബന്ധത്തിലും വിടവുണ്ടായി. മൊബൈൽ ഫോണിന്റെ വ്യാപനത്തോടെ തപാൽ വഴി വ്യക്തിപരമായ ആശയകൈമാറ്റം കുറഞ്ഞു. എന്നാൽ, ബിസിനസ് കമ്യൂണിക്കേഷൻ കൂടി. യുഎസ്, ജർമനി പോലുള്ള വികസിത രാജ്യങ്ങളിലും തപാൽ ഇടപാടുകൾ കൂടിയിട്ടുണ്ട്. ബാങ്കുകളുടെ ചെക്ക്, എടിഎം കാർഡ്, ഇൻഷുറൻസ് രേഖകൾ, നോട്ടിസുകൾ തുടങ്ങിയവ പോസ്റ്റോഫിസിലൂടെയാണ് അയയ്ക്കുന്നത്.
വ്യാപാര–വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും പാഴ്സലുകള്‍ അയയ്ക്കുന്നതിനു പ്രത്യേക സൗകര്യങ്ങളുണ്ട്. വിദേശത്തേക്ക് അയയ്ക്കാനുള്ള സാധനങ്ങള്‍ പരിശോധിച്ചു പായ്ക്കു ചെയ്തു നൽകും. എല്ലാറ്റിനും പരമാവധി ഉള്ളതുപോലെ സമൂഹമാധ്യമങ്ങളും ഒരുനാൾ ജനങ്ങൾക്കു മടുക്കും. പഴമയ്ക്ക് ആവശ്യകത കൂടും. നേരത്തേ ഹോട്ടലുകളിൽ കപ്പ (മരച്ചീനി) കിട്ടില്ലായിരുന്നു. ഇന്നു ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ വരെ മുഖ്യവിഭവമാണ്. പണ്ട് ഒട്ടും വിലയില്ലാതിരുന്ന ചക്കയും ചേമ്പും ചേനയുമെല്ലാം ഇന്ന് ആഡംബരമായപോലെ കാർഡുകളുടെ കാര്യത്തിലും സംഭവിക്കും. കൗതുകത്തിനായി തുടങ്ങി കാർഡുകൾ ജനങ്ങൾക്കു ശീലമാകുന്ന കാലം വരും.’’– തോമസിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ നിലാവെട്ടം.
നല്ല ചിത്രങ്ങളും ഉദ്ധരണികളും എഴുത്തുകളുമുള്ള കാർഡുകൾ കിട്ടിയിരുന്നതു മറക്കാനാവില്ലെന്നു സീനിയർ പോസ്റ്റ്മാസ്റ്റർ ബി.വിജയലക്ഷ്മി പറഞ്ഞു. ‘‘കാർഡുകൾ കിട്ടാനും അയയ്ക്കാനും ഇപ്പോഴും ആഗ്രഹം തോന്നും. കുട്ടികൾക്കു സ്കൂളിലേക്കു കൊടുത്തുവിടാറുണ്ട്. ക്രിസ്മസ്–പുതുവത്സര കാർഡുകൾ കിട്ടുന്ന കടകൾ കുറഞ്ഞു. അക്കാലം മിസ് ചെയ്യുന്നുണ്ട്’’– വിജയലക്ഷ്മിയുടെ വാക്കുകളിൽ പോയകാലത്തിന്റെ നഷ്ടസുഗന്ധം നിറഞ്ഞു. കാർഡ് എന്നാൽ ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും മാത്രമായ ഇക്കാലത്തെ നോക്കി ആശംസാ കാർഡുകൾ ആത്മഗതം പറയുന്നുണ്ടാവും, ‘‘ഞങ്ങൾക്കും ഉത്സവമുണ്ടായിരുന്നു, കാലം അങ്ങനെയാണ്!’’.