ഭക്ഷ്യവിഷബാധയുണ്ടായ എൻസിസി ക്യാംപിൽ അതിക്രമിച്ച് കയറി എസ്എഫ്ഐക്കാർ; വനിതാ നേതാവ് അസഭ്യം പറഞ്ഞെന്ന് വിദ്യാർഥിനികൾ
കൊച്ചി ∙ ഭക്ഷ്യവിഷബാധയെ തുടർന്ന് നിർത്തിവച്ച എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് രണ്ടു ദിവസത്തിനുള്ളിൽ ക്യാംപ് പുനരാരംഭിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. ബുധനാഴ്ച വൈകിട്ടോ വ്യാഴാഴ്ച രാവിലെയോ ക്യാംപിൽ തിരികെ എത്തണമെന്ന് എൻസിസി അധികൃതർ വിദ്യാർഥികളെ അറിയിച്ചതായും സൂചനയുണ്ട്. വിദ്യാർഥികൾ എത്തുന്നതിന്റെ അടിസ്ഥാനത്തിലാവും ക്യാംപ് തുടരുന്ന കാര്യം തീരുമാനിക്കുക.

കൊച്ചി ∙ ഭക്ഷ്യവിഷബാധയെ തുടർന്ന് നിർത്തിവച്ച എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് രണ്ടു ദിവസത്തിനുള്ളിൽ ക്യാംപ് പുനരാരംഭിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. ബുധനാഴ്ച വൈകിട്ടോ വ്യാഴാഴ്ച രാവിലെയോ ക്യാംപിൽ തിരികെ എത്തണമെന്ന് എൻസിസി അധികൃതർ വിദ്യാർഥികളെ അറിയിച്ചതായും സൂചനയുണ്ട്. വിദ്യാർഥികൾ എത്തുന്നതിന്റെ അടിസ്ഥാനത്തിലാവും ക്യാംപ് തുടരുന്ന കാര്യം തീരുമാനിക്കുക. അതിനിടെ, തിങ്കളാഴ്ച രാത്രി ക്യാംപിൽ അതിക്രമിച്ചു കയറി സംഘർഷമുണ്ടാക്കി എന്ന പേരിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ഉൾപ്പെടെ 8 പേർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. സംഘർഷത്തിനിടയിൽ ഭാഗ്യലക്ഷ്മി തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർഥിനികൾ ആരോപിച്ചിരുന്നു.
ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 70ഓളം കുട്ടികളും ആശുപത്രി വിട്ടു. എൻസിസി വാർഷിക ക്യാംപിനെത്തിയ 518 വിദ്യാർഥികളില്‍ ദൂരെ ജില്ലകളിൽ നിന്നുള്ള 150ഓളം വിദ്യാർഥികൾ മാത്രമാണ് ഇപ്പോൾ തൃക്കാക്കര കെഎംഎം കോളജിലെ ക്യാംപിൽ തുടരുന്നത്. മാതാപിതാക്കൾ എത്തിയാൽ ഇവരും മടങ്ങും. ഏറെപ്പേരും തിങ്കളാഴ്ച രാത്രി എത്തിയ മാതാപിതാക്കൾക്കൊപ്പം മടങ്ങിയിരുന്നു. മാതാപിതാക്കൾക്കൊപ്പം മാത്രം വിദ്യാർഥികളെ അയച്ചാൽ മതിയെന്ന് നേരത്തെ ജില്ലാ കലക്ടർ നിര്‍ദേശം നൽകിയിരുന്നു.
എൻസിസി ക്യാംപിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന വാർത്തയറിഞ്ഞ് മാതാപിതാക്കളും നാട്ടുകാരുമായി നൂറുകണക്കിന് പേർ തിങ്കളാഴ്ച തടിച്ചു കൂടിയിരുന്നു. വിദ്യാർഥികൾക്ക് സംഭവിച്ചതിനെക്കുറിച്ചോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ കുറിച്ചോ അധികൃതർ വിവരങ്ങളൊന്നും നൽകാതിരുന്നതോടെ ഗേറ്റ് തകർത്ത് ഇവർ അകത്തു പ്രവേശിക്കുകയായിരുന്നു. തുടർന്നാണ് കാര്യങ്ങൾ സംഘർഷത്തിന്റെ വക്കുവരെ എത്തിയത്. തങ്ങളെ മുതിർന്ന വിദ്യാർഥികൾ അടിച്ചെന്നും കുടിവെള്ളം പോലും പലപ്പോഴും നിഷേധിക്കപ്പെട്ടെന്നും ചില വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഭാഗ്യലക്ഷ്മി അടക്കമുള്ള വിദ്യാർഥി നേതാക്കളും സ്ഥലത്തെത്തിയത്. തങ്ങൾ താമസിക്കുന്നിടത്ത് കടന്നു കയറി ഇവർ അസഭ്യം പറഞ്ഞു എന്ന് വിദ്യാർഥിനികൾ ഇന്നലെ ആരോപിച്ചിരുന്നു. എന്നാൽ ഭാഗ്യലക്ഷ്മി ഇത് നിഷേധിച്ചു.
ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഇന്നലെ ക്യാംപിൽ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ സാംപിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പകൽ കുടിക്കാൻ കൊടുത്ത മോരിൽ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രധാന സംശയം. കളമശേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിന്റെ പ്രധാന വില്ലൻ കുടിവെള്ളമാണെന്ന സംശയം നേരത്ത തന്നെ ഉയർന്നിരുന്നു.
ക്യാംപിലുണ്ടായ പ്രശ്നങ്ങള്‍ എൻസിസി അധികൃതരും പരിശോധിക്കുന്നുണ്ട്. ഇതിനായി ഒരു ആഭ്യന്തര സമിതിയും രൂപീകരിച്ചു. വിദ്യാർഥികളുടെ ആരോഗ്യനില പരിഗണിച്ചും എത്ര വിദ്യാർഥികൾ എത്തുന്നു എന്നതു പരിഗണിച്ചുമായിരിക്കും ക്യാംപ് തുടരുക എന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം 29 വരെയാണ് ക്യാംപ് നിശ്ചയിച്ചിരുന്നത്.
പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും: മന്ത്രി
എൻസിസി സംസ്ഥാന ക്യാംപിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയെ ചുമതലപ്പെടുത്തി. തൃക്കാക്കര കെഎംഎം കോളജിൽ നടന്ന എൻസിസി ക്യാംപിലാണു ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 2 ദിവസത്തെ അവധി നൽകിയശേഷം ക്യാംപ് ക്രിസ്മസ് പിറ്റേന്ന് പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.