ശബരിമല ∙ അയ്യപ്പസന്നിധിയിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചയ്ക്കു 12നും 12.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ബോർഡംഗം എ.അജികുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22നു രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ അയ്യപ്പസന്നിധിയിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചയ്ക്കു 12നും 12.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ബോർഡംഗം എ.അജികുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22നു രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് 6ന് സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിക്കും. തുടർന്നു തങ്കഅങ്കി ചാർത്തി ദീപാരാധന. 26നു നെയ്യഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകൾ. അന്നു രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിക്കും. 30ന് വൈകിട്ട് 5നു മകരവിളക്കു മഹോത്സവത്തിനായി നട തുറക്കും. 2025 ജനുവരി 14നാണു മകരവിളക്ക്.

മണ്ഡലപൂജയുമായി ബന്ധപ്പെട്ടു തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. 25ന് 50000, 26ന് 60000 എന്നിങ്ങനെയാണു വെർച്വൽ ക്യൂ വഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം. 2 ദിവസങ്ങളിലും സ്‌പോട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്താൻ ഹൈക്കോടതി നിർദേശമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. മകരവിളക്കു മഹോത്സവവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50000 ഭക്തരെയും 14ന് 40000 ഭക്തരെയും വെർച്വൽ ക്യൂ വഴി അനുവദിക്കും. ഇന്നലെവരെ 30,87,049 പേരാണു ദർശനത്തിന് എത്തിയത്. കഴിഞ്ഞവർഷം ഇതേസമയം 26,41,141 പേർ എത്തി. 4,45,908 ഭക്തർ ഇത്തവണ കൂടുതലായി എത്തിയെന്നും പ്രസിഡന്റ് അറിയിച്ചു. തീർഥാടനം 38 ദിവസം പിന്നിടുമ്പോൾ യാതൊരു അലോസരവുമില്ലാതെ പൂർണ സംതൃപ്തിയോടെയാണ് അയ്യപ്പന്മാർ മലയിറങ്ങുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൂട്ടായ ഉദ്യമത്തിന്റെ ഫലമായി സാധ്യമായതാണ് ഈ നേട്ടം. വെർച്വൽ ക്യൂ നിർബന്ധമാക്കിയയോടെ തിരക്കു നിയന്ത്രിക്കാനായി. കഴിഞ്ഞ വർഷം വെള്ളി, ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിലുണ്ടായ ക്രമാതീതമായ തിരക്ക് ഒഴിവാക്കാനായി. മല കയറിയ എല്ലാവർക്കും ദർശനത്തിനു സൗകര്യം ഉറപ്പാക്കി.

ADVERTISEMENT

ആൾക്കൂട്ട നിയന്ത്രണം പൊലീസ് മികച്ച രീതിയിലാണു കൈകാര്യം ചെയ്തത്. എല്ലാം കൊണ്ടും നല്ലതായ മണ്ഡലകാലമാണു പൂർത്തിയാകുന്നത്. വൈദ്യുതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടുന്നതിനു ശബരിമലയിൽ സോളർ പാനലുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി ബോർഡ് നടപടി സ്വീകരിച്ചു. വിശദമായ രൂപരേഖ സമർപ്പിക്കാൻ സിയാലുമായി ചർച്ച നടക്കുന്നു. ഫെഡറൽ ബാങ്ക് അടക്കമുള്ളവർ പദ്ധതി സ്‌പോൺസർ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. നടപ്പാക്കിക്കഴിഞ്ഞാൽ വൈദ്യുതി ചെലവിനത്തിൽ വൻതുക ലാഭിക്കാനാകും. ഇതുവഴി ലാഭിക്കുന്ന തുക ഭക്തരുടെ സേവനത്തിനായി മാറ്റിവയ്ക്കും. ദേവസ്വം ബോർഡിന്റെ പ്രധാനപ്പെട്ട 26 ക്ഷേത്രങ്ങളിൽ സോളർ വൈദ്യുതി സ്ഥാപിക്കാനാണു ശ്രമിക്കുന്നത്. ബേസ് ക്യാംപായ നിലയ്ക്കലിൽ ഭക്തർക്കു വിശ്രമിക്കാനായി സ്ഥാപിക്കുന്ന കിഫ്ബി ഫണ്ടുപയോഗിച്ചു നിർമിക്കുന്ന 7 കെട്ടിടങ്ങളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ഇതിന്റെ ഉദ്ഘാടനം 26ന് വൈകിട്ട് 4ന് നിലയ്ക്കലിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. 3 നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 2200 പേർക്കു വിശ്രമിക്കാനും വിരിവയ്ക്കാനും സാധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

English Summary:

Sabarimala Pilgrimage Updates: ‘Thanka Anki’ procession to reach Sabarimala tomorrow, Crowd Control Measures Implemented Amidst Heavy Rush