തിരുവനന്തപുരം∙ ക്രിസ്മസ് പുലരിയില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു, സ്‌നിഗ്ധ. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ പേരിനായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ക്രിസ്മസ് പുലരിയില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു, സ്‌നിഗ്ധ. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ പേരിനായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില... ഒട്ടേറെ പേരുകള്‍ ലഭിച്ചു.

ശിശുക്ഷേമ സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി ഒപ്പമുണ്ടായിരുന്നു. ശിശുക്ഷേമ സമിതിയിലെ മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിര്‍ദേശിച്ച മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിയില്‍ ഇനി ലഭിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇടുമെന്ന് മന്ത്രി പറഞ്ഞു.

ADVERTISEMENT

പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ കിട്ടിയതെന്ന് മന്ത്രി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.

English Summary:

Baby Found in Ammathottil: Abandoned baby girl found in Thiruvananthapuram's Ammathottil named Snigdha