‘ഒറ്റപ്പെട്ടവരുടെയും ഏകാകികളുടെയും എഴുത്തുകാരൻ; ഭാഷയുടെയും ഭാഷാസ്നേഹത്തിന്റെയും തിളങ്ങുന്ന പര്യായം’
കോഴിക്കോട് ∙ എംടി എന്ന രണ്ടക്ഷരം ഭാഷയുടെയും ഭാഷാസ്നേഹത്തിന്റെയും എഴുത്തിന്റെയും ആഴമുള്ള മൗനത്തിന്റെയും തിളങ്ങുന്ന പര്യായമായി മലയാളി ഉള്ളിടത്തോളം നമ്മൾക്കിടയിലുണ്ടാകുമെന്ന് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. വള്ളുവനാടൻ ഭാഷയെ അതിന്റെ തനിമയോടെ എംടി പുനഃസൃഷ്ടിച്ചു. അന്യം നിന്നു പോവുന്ന ഒരു ജീവിത സംസ്കാരത്തെ അഭിമാനത്തോടെ അവതരിപ്പിച്ചു. എഴുത്തുകാരൻ തലയുയർത്തിപ്പിടിച്ച് നിൽക്കണമെന്ന് പഠിപ്പിച്ചത് എംടിയാണ്. ഒറ്റപ്പെട്ടവരുടേയും ഏകാകികളുടേയും എഴുത്തുകാരനായിരുന്നു എംടിയെന്നും യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.

കോഴിക്കോട് ∙ എംടി എന്ന രണ്ടക്ഷരം ഭാഷയുടെയും ഭാഷാസ്നേഹത്തിന്റെയും എഴുത്തിന്റെയും ആഴമുള്ള മൗനത്തിന്റെയും തിളങ്ങുന്ന പര്യായമായി മലയാളി ഉള്ളിടത്തോളം നമ്മൾക്കിടയിലുണ്ടാകുമെന്ന് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. വള്ളുവനാടൻ ഭാഷയെ അതിന്റെ തനിമയോടെ എംടി പുനഃസൃഷ്ടിച്ചു. അന്യം നിന്നു പോവുന്ന ഒരു ജീവിത സംസ്കാരത്തെ അഭിമാനത്തോടെ അവതരിപ്പിച്ചു. എഴുത്തുകാരൻ തലയുയർത്തിപ്പിടിച്ച് നിൽക്കണമെന്ന് പഠിപ്പിച്ചത് എംടിയാണ്. ഒറ്റപ്പെട്ടവരുടെയും ഏകാകികളുടെയും എഴുത്തുകാരനായിരുന്നു എംടിയെന്നും യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് മേയർ ബീനാ ഫിലിപ്, എം.എൻ.കാരശ്ശേരി, ബെന്യാമിൻ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി.രാമനുണ്ണി, വിനോദ് കോവൂർ, എംപിമാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, എ.എ.റഹീം, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി.സിദ്ദീഖ്, പി.നന്ദകുമാർ, അൻവർ സാദത്ത്, മുൻ എംഎൽഎ എ.പ്രദീപ് കുമാർ, പി.മോഹനൻ, കെ.പ്രവീൺ കുമാർ, ടി.വി.ബാലൻ, വി.കെ.സജീവൻ, ടി.പി.എം.ജിഷാൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.