കോഴിക്കോട് ∙ വാക്കിന്റെ ചക്രവർത്തിയെ കാലം അതിന്റെ തിരശ്ശീലയാൽ മറച്ചു. എംടിയുടെ ഭൗതികശരീരം ഏറ്റുവാങ്ങിയ അഗ്നി, ആ പ്രതിഭയുടെ സ്പർശമേറ്റെന്നപോലെ തിളങ്ങിയാളി. പല തലമുറകൾക്ക് വായനയെ സമ്മോഹനമായ അനുഭവമാക്കിയ എഴുത്തുകാരന് മലയാളം ആദരവോടെ, വേദനയോടെ യാത്രാമൊഴിയോതി. മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി. സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയെത്തിയപ്പോൾ. (ചിത്രം: മനോരമ)
എംടിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, സിപിഎം നേതാക്കളായ എ. പ്രദീപ്കുമാർ, ഇ.പി. ജയരാജൻ എന്നിവർ. (ചിത്രം: മനോരമ)
എംടിക്ക് ആദരാഞ്ജലി അർപ്പിച്ചശേഷം ഇ.പി. ജയരാജന്‍. (ഫോട്ടോ: മനോരമ)
എംടിക്ക് വിടചൊല്ലാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. (ഫോട്ടോ: മനോരമ)
എംടിക്ക് വിടചൊല്ലാൻ അബ്ദുസമദ് സമദാനിയെത്തിയപ്പോൾ. (ഫോട്ടോ: മനോരമ ഓൺലൈൻ)
എംടിയുടെ മൃതദേഹത്തിനരികെ നിൽക്കുന്ന നടൻ മോഹൻലാൽ. ചിത്രം.എം.ടി.വിധുരാജ്∙മനോരമ
എം.ടി.വാസുദേവൻ നായരുടെ മൃതദേഹം ‘സിതാര’യിൽ എത്തിച്ചപ്പോൾ. ചിത്രം. സജീഷ് ശങ്കർ∙മനോരമ
മന്ത്രി മുഹമ്മദ് റിയാസ്, ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ എന്നിവർ എംടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ. ചിത്രം∙മനോരമ
എംടിയെ അവസാനമായി കാണാൻ ‘സിതാര’യിലെത്തിയ ഹരിഹരൻ എംടിയുടെ മകൾ അശ്വതിക്കൊപ്പം. ചിത്രം∙മനോരമ
എം.ടി.വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന നടൻ മോഹൻലാൽ. ചിത്രം. എം.ടി.വിധുരാജ്∙മനോരമ
എംടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. ചിത്രം∙മനോരമ
എംടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ‘സിതാര’യിലെത്തിയ സംവിധായകൻ ഹരിഹരൻ. ചിത്രം. എം.ടി.വിധുരാജ്∙ മനോരമ
സുകുമാർ അഴീക്കോടിനൊപ്പം എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)
മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘എംടി: കാലം, നവതി വന്ദനം’ പരിപാടിക്കിടെ നടന്മാരായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം എംടി. (ഫയൽ ചിത്രം മനോരമ)
ഒ.എൻ.വി. കുറുപ്പിനും കെപിഎസി ലളിതയ്ക്കും ഒപ്പം എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)
‘നീലത്താമര’യുടെ സിനിമാ ലൊക്കേഷനിൽ സംവിധായകൻ ലാൽ ജോസിനൊപ്പം എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)
എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)
മകൾ അശ്വതിയോടൊപ്പം എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)
എം.ടി. വാസുദേവൻ നായർ കോഴിക്കോട് കടപ്പുറത്ത് പ്രസംഗിക്കുന്നു. (ഫയൽ ചിത്രം മനോരമ)
എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)
മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘എംടി: കാലം നവതി വന്ദനം’ പരിപാടിക്കിടെ നടന്മാരായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം എംടി. (ഫയൽ ചിത്രം മനോരമ)
പ്രശസ്ത പരിഭാഷകൻ ഡോ. ആർ. ഇ. ആഷറിനൊപ്പം എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)
അക്കിത്തം അച്യുതൻ നമ്പൂതിരിക്കൊപ്പം എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)
എം.ടി. വാസുദേവൻ നായർ കോഴിക്കോട് കടപ്പുറത്ത്. (ഫയൽ ചിത്രം. മനോരമ)
ആർട്ടിസ്റ്റ് നമ്പൂതിരിക്കൊപ്പം എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം. മനോരമ)

ഡിസംബർ 16ന് പുലർച്ചെയാണ് എംടിയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്തിടെയായി എംടിക്ക് ആശുപത്രിവാസം പതിവായിരുന്നു. ഇത്തവണയും കുറച്ചനാൾ കഴിഞ്ഞശേഷം വീണ്ടും വീട്ടിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവരും കരുതി. വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും 24 മണിക്കൂർ തികയും മുൻപേ വീണ്ടും ഇറങ്ങി. എംടിയുടെ പ്രിയപ്പെട്ട വീടായ സിതാരയിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാൻ സാധിക്കാത്തവിധം ആ യാത്ര ചെന്നെത്തി നിന്നത് മാവൂർ റോഡിനു സമീപത്തെ സ്മൃതിപഥം ശ്മശാനത്തിലായിരുന്നു.

ADVERTISEMENT

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എംടിയുടെ ആരോഗ്യസ്ഥിതി തീർത്തും വഷളായത്. മരണത്തിന്റെ വക്കോളമെത്തിയ എംടിയെ കാണാൻ സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും ആശുപത്രിയിലേക്ക് ഓടിയെത്തി. എംടി ഇനി അധികസമയമുണ്ടാകില്ലെന്ന് അവരുടെ വാക്കുകളിൽ വ്യക്തമായിരുന്നു. അസാമാന്യ മനശ്ശക്തിയോടെ പിന്നെയും നാലഞ്ച് ദിവസം കൂടി അദ്ദേഹം ഈ ഭൂമിയിൽ കഴിഞ്ഞു. യന്ത്രസഹായത്തോടെ ജീവൻ പിടിച്ചുവയ്ക്കരുതെന്നും മരണം അനിവാര്യമായ സമയത്ത് സംഭവിക്കട്ടെയെന്നുമായിരുന്നു എംടിയുെട നിലപാട്. ആ സമയം 2024 ഡിസംബർ 25 രാത്രി പത്ത് മണിയായിരുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മയങ്ങാൻ തുടങ്ങിയവരിലേക്കാണ് എംടിയുെട മരണവാർത്ത എത്തിയത്.

മലയാളമുള്ളിടത്തോളം കാലം ജീവിക്കുന്ന കഥാപാത്രങ്ങളുടെ സ്രഷ്ടാവിന്റെ മരണം സകലരേയും ഞെട്ടിച്ചു. അനിവാര്യമെങ്കിലും ചിലരുടെ മരണം തീർക്കുന്ന ആഘാതം വലുതായിരിക്കും. മലയാള ഭാഷയിൽ ചിന്തിക്കുന്ന എല്ലാവർക്കും വേദനയായി എംടിയുടെ വിയോഗം. രാത്രി പതിനൊന്ന് മണിയോടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലെത്തിച്ചു. രാത്രിയിൽ തന്നെ മന്ത്രിമാരും സുഹൃത്തുക്കളായ എഴുത്തുകാരും വീട്ടിലേക്കെത്തി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.െക.ശശീന്ദ്രൻ, ഷാഫി പറമ്പിൽ എംപി എന്നിവർ രാത്രി ഏറെ വൈകിയും വീട്ടിൽ തങ്ങി ആവശ്യമായി ക്രമീകരണങ്ങൾ ചെയ്തു. സന്ദർശകരെയും വാഹനങ്ങളെയും നിയന്ത്രിക്കുന്നതിനു രാത്രി തന്നെ പൊലീസ് നടപടികൾ സ്വീകരിച്ചു. 

ADVERTISEMENT

പുലർച്ചെ 5ന് നടൻ മോഹൻലാൽ എത്തി. ഗുരുതുല്യനായ എംടിയുടെ മൃതദേഹത്തിനു മുന്നിൽ അദ്ദേഹം ശൂന്യമായ മനസ്സുമായി നിന്നു. ‍തുടർന്ന് ഹരിഹരൻ, സിബി മലയിൽ, കമൽ തുടങ്ങിയ സംവിധായകരും സിനിമാ പ്രവർത്തകരും വീട്ടിലേക്കൊഴുകി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ സിപിഎമ്മിലെ മുതിർന്ന നേതാക്കളും പത്തരയോടെ എത്തി. എൽഡിഎഫ് കൺവീനർ ടി.പി.രാമൃകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സംസ്കാരം പൂർത്തിയായ ശേഷമാണു മടങ്ങിയത്. 

10 മണിയോടെ ആളുകൾ കൂടുതൽ എത്താൽ തുടങ്ങിയപ്പോൾ നീണ്ട വരി രൂപപ്പെട്ടു. കുട്ടികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരും മഹാനായ എഴുത്തുകാരനെ ഒരുനോക്കു കാണാനെത്തി. മൂന്നേകാലോടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നതു തടഞ്ഞു. തുടർന്ന് ചടങ്ങുകൾ ആരംഭിച്ചു. മൂന്നേമുക്കാലോടെ വീട്ടിലെ ചടങ്ങുകൾ പൂർത്തിയാക്കി. നാല് മണിയോടെ വയനാട് റോഡ് വഴി മാവൂർ റോഡിലെ ശ്മശാനത്തിലേക്ക്. സ്മൃതിപഥത്തിന്റെ മുറ്റത്തും നൂറുകണക്കിനാളുകൾ തടിച്ചുകൂടി. ഔദ്യോഗിക ബഹുമതികൾ പൂർത്തിയാക്കി സ്മൃതിപഥത്തിൽ അവസാന ചടങ്ങുകൾ.

ADVERTISEMENT

ഇളയ മകൾ അശ്വതി, മരുമക്കളായ എം.ടി.രാമകൃഷ്ണൻ, എം.ടി.രാജീവ്, ബന്ധുക്കളായ മോഹൻ നായർ, ദീപു മോഹൻ, ടി.സതീശൻ എന്നിവർ അന്ത്യകർമം നിർവഹിച്ചു. ടി.സതീശനാണ് അഗ്നി പകർന്നത്. സി.കെ.സുധാകരൻ കാർമികത്വം വഹിച്ചു. നവീകരിച്ച സ്മൃതിപഥത്തിലെ ഗ്യാസ് ചേംബറിൽ ആദ്യത്തെയാളായി എംടിയുടെ ശരീരത്തെ അഗ്നിയേറ്റു വാങ്ങി. നിളാനദിയെയും കണ്ണാന്തളിപ്പൂക്കളെയും നെഞ്ചേറ്റിയ എംടി എന്ന മലയാള ഭാഷയിലെ യുഗത്തിനു വൈകിട്ട് അഞ്ചരയോടെ നിത്യനിദ്ര.

English Summary:

Remembering M.T. Vasudevan Nair: M.T. Vasudevan Nair, a celebrated Malayalam writer, passed away at the age of 91. The state government declared official mourning in tribute to his immense contributions to Malayalam literature and culture.