ലഷ്കർ ഭീകരൻ അബ്ദുൽ റഹ്മാൻ മക്കി മരിച്ചു; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ബന്ധു
ലഹോർ∙ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തയിബ നേതാവ് അബ്ദുൽ റഹ്മാൻ മക്കി മരിച്ചു. ഹൃദയാഘാതം മൂലം ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രമേഹ ബാധിതനായതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു റഹ്മാൻ മക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരൻ കൂടിയാണ് മരിച്ച ലഷ്കർ നേതാവ്.

മക്കിയെ 2020ൽ പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 6 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകിയ കേസിലായിരുന്നു ശിക്ഷ. 2023ൽ മക്കിയെ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മക്കിക്ക് യാത്രാ നിരോധനം ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.