‘വിലകൂടിയ കാറുകൾ പ്രധാനമന്ത്രിയുടേത്, മാരുതി 800 എന്റേത്’; മൻമോഹനു പിന്നാലെ വിടവാങ്ങി ‘ഇഷ്ടകാറിന്റെ’ ഉപജ്ഞാതാവും
ന്യൂഡൽഹി∙ അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങും മാരുതി 800ഉം തമ്മിലുള്ള അഗാധമായ അടുപ്പത്തെ കുറിച്ച് ഓർത്തെടുത്ത് മുൻ അംഗരക്ഷകൻ. ഐപിഎസ് ഓഫിസറും മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് എസ്പിജി മേധാവിയുമായിരുന്ന അസിം അരുണാണ് മാരുതി 800മായുള്ള അദ്ദേഹത്തിന്റെ അടുപ്പത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും ഓർമിച്ചത്.

പ്രധാനമന്ത്രിയായിരുന്നിട്ടും മൻമോഹൻ സിങ്ങിന്റെ ഉടമസ്ഥതയിലുള്ളത് ഒരു കാർ മാത്രമായിരുന്നെന്ന് അസിം അരുൺ പറയുന്നു. ‘‘2004 മുതൽ ഏകദേശം മൂന്നു വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ അംഗരക്ഷകനായി സേവനമനുഷ്ഠിച്ചു. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് (എസ്‌പിജി) പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. ക്ലോസ് പ്രൊട്ടക്ഷൻ ടീമിന്റെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം നിൽക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിരനിരയായി കറുത്ത ബിഎംഡബ്ല്യു കാറുകൾ ഉണ്ടായിരുന്നു. സുരക്ഷയ്ക്കു വേണ്ടിയായിരുന്നു ഈ കാറുകൾ. ഇതിനു പിന്നിൽ ഒരു മാരുതി 800 കാറും പാർക്ക് ചെയ്തിരുന്നു.’’ – അസിം അരുൺ ഓർക്കുന്നു.
‘‘ആ ഒരു കാർ മാത്രമേ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. അസിം, എനിക്ക് മറ്റു കാറുകളിൽ യാത്ര ചെയ്യുന്നത് ഇഷ്ടമല്ല. എന്റെ വാഹനം ഈ മാരുതിയാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. ബിഎംഡബ്ള്യു കാറുകൾ നിങ്ങളുടെ ആഡംബരത്തിനുള്ളതല്ലെന്നും എസ്പിജി ഒരുക്കുന്ന സുരക്ഷയുടെ ഭാഗമായാണെന്നും ഞാൻ വിശദീകരിച്ചിരുന്നു. വാഹനവ്യൂഹം കടന്നു പോകുമ്പോഴെല്ലാം ഒരു മധ്യവർഗക്കാരന്റെ കൗതുകത്തോടെ തന്റെ മാരുതി 800നെ അദ്ദേഹം നോക്കുമായിരുന്നു. വിലകൂടിയ കാറുകൾ പ്രധാനമന്ത്രിയുടേത്, ഈ മാരുതി എന്റെത് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.’’ – അസിം അരുൺ കൂട്ടിച്ചേർത്തു.
അതേസമയം, മൻമോഹന്റെ ഇഷ്ട കാറായ മാരുതി 800ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കിയുടെ നിര്യാണം ഇതിനിടെ സംഭവിച്ചതും യാദൃച്ഛികമായി. സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽനിന്നായിരുന്നു മാരുതി 800ന്റെ ജനനം.