തിരുവനന്തപുരം∙ തൃശൂർ മേയര്‍ എം.കെ.വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ സന്ദര്‍ശിച്ചു കേക്ക് നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേയര്‍ ബിജെപി അധ്യക്ഷന്റെ കൈയില്‍നിന്നു കേക്ക് മേടിച്ചത് നിഷ്‌കളങ്കമായ കാര്യമായി കാണാന്‍ കഴിയില്ല. പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം മേയര്‍ ആയിരിക്കുന്നതിനെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ല. സിപിഐ അഭിപ്രായഭിന്നത അറിയിച്ചിട്ടുണ്ട്. മേയര്‍ ആയിരിക്കുമ്പോള്‍ ഇടതുരാഷ്ട്രീയത്തോട് അദ്ദേഹത്തിനു പ്രതിബദ്ധത ഉണ്ടാകേണ്ടതാണ്.

ADVERTISEMENT

ബിജെപി പ്രസിഡന്റിന് ആര്‍ക്കും കേക്ക് കൊടുക്കാം. പക്ഷേ കേരളത്തില്‍ ഒരുപാട് മേയര്‍മാര്‍ ഉണ്ടായിട്ടും തൃശൂര്‍ മേയര്‍ക്കു മാത്രം കേക്ക് കൊണ്ടുപോയി കൊടുക്കുന്നത് വഴിതെറ്റി വന്നു കേക്ക് കൊടുത്തതാണെന്നു പറയാന്‍ കഴിയില്ല. എനിക്ക് അതില്‍ വലിയ അദ്ഭുതമൊന്നും ഇല്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിച്ചയാളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയറായി തൃശൂരില്‍ ഇരിക്കുന്നത്. എനിക്ക് അദ്ദേഹത്തോടു വ്യക്തിപരമായി ഒരു വിരോധവും ഇല്ല. നല്ല അടുപ്പമുള്ള ആളാണ്. 

കോണ്‍ഗ്രസ് വിമതനായി അദ്ദേഹം ജയിച്ചപ്പോള്‍ ഇടതുപക്ഷത്തിനു പിന്തുണ കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് ഞാനാണ്. പിന്നീടാണ് എല്‍ഡിഎഫ് പിന്തുണയോടെ മേയര്‍ ആയത്. പക്ഷേ അദ്ദേഹം ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയമായും യോജിക്കാന്‍ കഴിയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

English Summary:

Thrissur Mayor's loyalty questioned: CPI leader VS Sunil Kumar criticizes Thrissur Mayor MK Varghese for accepting a cake from BJP president K Surendran, questioning his loyalty to the Left Front.