വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റിന്റെ മണം, പിന്നാലെ പരിശോധന; മലയാളിക്ക് എതിരെ കേസ്
അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസ്. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയും സിഗരറ്റ് കുറ്റി കണ്ടെത്തുകയും ചെയ്തു.

മുംബൈ ∙ അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസ്. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയും സിഗരറ്റ് കുറ്റി കണ്ടെത്തുകയും ചെയ്തു.
പുക വലിച്ചെന്ന് സമ്മതിച്ച മുഹമ്മദ്, വിമാനത്തിൽ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നെന്ന് പറഞ്ഞു. പോക്കറ്റിൽ നിന്ന് 6 സിഗരറ്റും കണ്ടെടുത്തു. വിമാനമിറങ്ങിയതിന് ശേഷം തുടർനടപടികൾക്കായി സുരക്ഷാ ജീവനക്കാർക്ക് യുവാവിനെ കൈമാറി. തുടർന്ന് സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചു. 4 മാസം മുൻപാണ് ഇയാൾ അബുദാബിയിലേക്ക് പോയത്.
നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം നേടാനൊരു സുവർണാവസരം. കൂടുതൽ അറിയാനും റജിസ്റ്റർ ചെയ്യാനും ‘മനോരമ ഓൺലൈൻ എലിവേറ്റ്'