‘മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങിൽ പൊതുജനങ്ങളെ ഒഴിവാക്കി; ക്യാമറ മോദിയെയും അമിത് ഷായെയും കേന്ദ്രീകരിച്ചു’
ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകളിൽ അനാദരവ് ആരോപിച്ച് കോൺഗ്രസ്. ദൂരദർശൻ ഒഴികെയുള്ള വാർത്താ ഏജൻസികളെ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കാൻ അനുവദിച്ചില്ലെന്നും മൻമോഹൻ സിങ്ങിന്റെ കുടുംബത്തെ പോലും കാണിക്കാതെ ക്യാമറ അമിത് ഷായേയും നരേന്ദ്ര മോദിയേയും കേന്ദ്രീകരിച്ചുവെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി.

മൻമോഹൻ സിങ്ങിന്റെ കുടുംബത്തിനു മുൻനിരയിൽ 3 കസേരകൾ മാത്രമാണ് അനുവദിച്ചത്. അദ്ദേഹത്തിന്റെ പെൺമക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും സീറ്റ് വേണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർബന്ധിക്കേണ്ടിവന്നു. മൻമോഹൻ സിങ്ങിന്റെ ഭാര്യയ്ക്ക് ദേശീയ പതാക കൈമാറുമ്പോഴോ ഗാർഡ് ഓഫ് ഓണർ നൽകിയപ്പോഴോ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. കുടുംബത്തിനു ചിതയ്ക്ക് ചുറ്റും മതിയായ ഇടം നൽകിയില്ല. പൊതുജനങ്ങളെ ചടങ്ങിൽനിന്ന് ഒഴിവാക്കിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസപ്പെടുത്തി. കുടുംബത്തിൽനിന്നും വന്നവരെ പുറത്തുനിർത്തി ഗേറ്റ് അടച്ചു. ചടങ്ങുകൾ നിർവഹിക്കുന്ന മൻമോഹൻ സിങ്ങിന്റെ കൊച്ചുമക്കൾക്ക് ചിതയ്ക്കരികിലേക്ക് എത്താനുള്ള സ്ഥലത്തിനായി നെട്ടോട്ടമോടേണ്ടി വന്നുവെന്നും പവൻ ഖേര പറയുന്നു.