‘ഒരു പക്ഷി വിമാനച്ചിറകിൽ ഇടിച്ചു, ലാൻഡ് ചെയ്യാൻ കഴിയുന്നില്ല; റൺവേയിൽ തട്ടിയതുമാത്രം ഓർമയുണ്ട്’
സോൾ∙ ദക്ഷിണ കൊറിയയിൽ വിമാനം അപകടത്തിൽപ്പെടുന്നതിനു മിനിറ്റുകൾക്കുമുൻപുതന്നെ അവസാന നിമിഷങ്ങൾ അടുത്തുവെന്നു യാത്രക്കാർക്കു വ്യക്തമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. യാത്രക്കാരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രിയപ്പെട്ടവർക്ക് അവസാന സന്ദേശം പലരും അയച്ചിരുന്നുവെന്നാണു വിവരം. വിമാനത്തിലെ 181 പേരിൽ 2 പേരെ മാത്രമാണു രക്ഷിക്കാനായത്.

വിമാനത്തിൽ യാത്ര ചെയ്ത ഒരാൾ, സ്വീകരിക്കാനെത്തിയ ആൾക്ക് അയച്ച അവസാന സന്ദേശത്തിൽ ‘ഞാനെന്റെ അവസാന വാക്കുകൾ പറയട്ടെ?’ എന്നാണുള്ളത്. ഒരു പക്ഷി ചിറകിൽ ഇടിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ലാൻഡ് ചെയ്യാനാകുന്നില്ലെന്ന് ഒരാൾ ദക്ഷിണ കൊറിയയിലെ ഇൻസ്റ്റന്റ് മെസഞ്ചർ ഓൺലൈൻ പ്ലാറ്റ്‌ഫോമായ കകാവു ടോക്കിൽ കുറിച്ചതായി ദ് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു.
∙ ഒന്നും ഓർമയില്ല, മരവിച്ച് ലീ
അപകടത്തിൽനിന്നു രക്ഷപ്പെട്ട 2 പേരിലൊരാൾ വിമാന ജീവനക്കാരനായ 33കാരൻ ലീ മോ ആണെന്നു സ്ഥിരീകരിച്ചു. വിമാനത്തിന്റെ പിന്നിലായിരുന്നു അപകടസമയം ലീ ഉണ്ടായിരുന്നത്. വിമാനം റൺവേയിൽ മുട്ടുന്നതുമാത്രം ഓർമയുണ്ടെന്നാണു ലീ പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീ ചോദിക്കുന്നുണ്ടായിരുന്നു.