ഉമാ തോമസിന് പരുക്ക്; ദക്ഷിണകൊറിയയിൽ വിമാനദുരന്തത്തിൽ മരണം 179, നടൻ ദിലീപ് ശങ്കർ മരിച്ചനിലയിൽ– പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
ദക്ഷിണകൊറിയയിൽ 179 പേരുടെ ജീവനെടുത്ത വിമാനദുരന്തം, ഇടുക്കിയിലെ കാട്ടാനയാക്രമണം, നടൻ ദിലീപ് ശങ്കറിന്റെ മരണം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനസംഭവങ്ങൾ. ഇവയിൽ വിമാനദുരന്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പ്രതികരണങ്ങളും വിശദീകരണങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. റൺവേയിലൂടെ തെന്നിനീങ്ങി

ദക്ഷിണകൊറിയയിൽ 179 പേരുടെ ജീവനെടുത്ത വിമാനദുരന്തം, ഇടുക്കിയിലെ കാട്ടാനയാക്രമണം, നടൻ ദിലീപ് ശങ്കറിന്റെ മരണം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനസംഭവങ്ങൾ. ഇവയിൽ വിമാനദുരന്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പ്രതികരണങ്ങളും വിശദീകരണങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. റൺവേയിലൂടെ തെന്നിനീങ്ങി കോൺക്രീറ്റ് മതിലിൽ ഇടിച്ചാണു വിമാനം കത്തിയമർന്നത്. വിമാനത്തിലുണ്ടായിരുന്ന 179 പേർ കൊല്ലപ്പെട്ടു. ജീവനക്കാരടക്കം 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 2 പേരെ രക്ഷിച്ചു.
വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ വിമാനകമ്പനിയായ ജെജു എയർ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നു ജെജു എയർ വാർത്താക്കുറിപ്പിൽ പറഞ്ഞു. സാധ്യമായതെന്തും ചെയ്യുമെന്നും ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
ദക്ഷിണ കൊറിയയിൽ വിമാനം അപകടത്തിൽപ്പെടുന്നതിനു മിനിറ്റുകൾക്കുമുൻപുതന്നെ അവസാന നിമിഷങ്ങൾ അടുത്തുവെന്നു യാത്രക്കാർക്കു വ്യക്തമായിരുന്നുവെന്നാണു റിപ്പോർട്ടുകൾ. യാത്രക്കാരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രിയപ്പെട്ടവർക്ക് അവസാന സന്ദേശം പലരും അയച്ചിരുന്നുവെന്നാണു വിവരം. വിമാനത്തിൽ യാത്ര ചെയ്ത ഒരാൾ, സ്വീകരിക്കാനെത്തിയ ആൾക്ക് അയച്ച അവസാന സന്ദേശത്തിൽ ‘ഞാനെന്റെ അവസാന വാക്കുകൾ പറയട്ടെ?’ എന്നാണുള്ളത്.
സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.
കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്ക്കു പരുക്കേറ്റു. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന നടക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കലക്ടർ അടക്കമുള്ളവർ ആശുപത്രിയിലെത്തി.