കൊച്ചിയിൽനിന്ന് 50 ലക്ഷം തട്ടാൻ ഹൈദരാബാദിൽനിന്ന് ക്വട്ടേഷൻ; കൊലക്കേസ് പ്രതികളുൾപ്പെട്ട സംഘം അറസ്റ്റിൽ
കൊച്ചി ∙ ഹൈദരാബാദിൽനിന്നു ക്വട്ടേഷൻ എടുത്ത് നഗരത്തിൽ പട്ടാപ്പകൽ 50 ലക്ഷം രൂപ കവർന്ന സംഘം പിടിയിൽ. ഈ മാസം 19ന് തൈക്കൂടത്തു ധനകാര്യ സ്ഥാപനത്തിന്റെ മുന്നിൽ വച്ചാണ് കാറില്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തത്. പിടിയിലായ പ്രതികളിൽ 3 പേർ കൊലപാതക കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കൊടൈക്കനാലിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നും പണം തട്ടിയെടുക്കൽ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ഹൈദരാബാദിൽ നിന്നാണു ക്വട്ടേഷൻ ലഭിച്ചത് എന്നാണ് സംഘം പൊലീസിനോട് വെളിപ്പെടുത്തിയത്. പിടിയിലായ പ്രതികളെല്ലാം തൃശൂർ ജില്ലക്കാരാണ്. ഇരിങ്ങാലക്കുട ചക്കരപ്പാടം പടിയൂർ കോഴിപ്പറമ്പിൽ അനന്തു (26), കൊടുങ്ങല്ലൂർ ഇടവിലങ്ങ് കാര നടുമുറി അക്ഷയ് (26), കൊടുങ്ങല്ലൂർ എകെജി നഗർ പനങ്ങാട് അയനിപ്പുള്ളി അനു (31), കൊടുങ്ങല്ലൂർ ശാന്തിപുരം പുതുമനപ്പറമ്പ് ഇലഞ്ഞിക്കൽ വിനോദ് (31), കൊടുങ്ങല്ലൂർ ശാന്തിപുരം പുതുമനപ്പറമ്പ് കുറത്തിരി വൈശാഖ് (30) എന്നിവരാണ് അറസ്റ്റിലായത്.
പച്ചാളം സ്വദേശി അബിജു എന്നയാളിന്റെ കാറിൽ നിന്നാണു ക്വട്ടേഷൻ സംഘം പണം തട്ടിയെടുത്തത്. 3 കോടി രൂപ ഈ കാറിൽ ഉണ്ടായിരുന്നു എന്നാണു വിവരം. ധനകാര്യ സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയ കാറിൽ ഉണ്ടായിരുന്ന അബിജുവിനെ സംഘം കുരുമുളക് സ്പ്രേ അടിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ഈ പണവുമായി ഇയാള്‍ ഇവിടെ എത്തുമെന്നു നേരത്തേതന്നെ ക്വട്ടേഷൻ സംഘത്തിന് അറിവുണ്ടായിരുന്നു എന്നാണ് വിവരം. പണം തട്ടിയെടുത്തവരും കൊണ്ടുവന്നവരും നേരത്തേ അറിയുന്നവരാണെന്നും ട്രേഡിങ്ങുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ആണെന്ന സംശയമുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.