12,000 നര്‍ത്തകരുടെ ഗിന്നസ്: മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനം; ഓഫിസിൽ 2 കസേരയും മേശയും മാത്രം
കൽപറ്റ ∙ കൊച്ചിയിൽ ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് വിവരം. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷന്‍ പ്രവര്‍ത്തിക്കുന്നതു വയനാട് മേപ്പാടിയിലെ ചെറിയ കടമുറിയിലാണ്. മേപ്പാടി ടൗണിലെ പോസ്റ്റോഫിസ് ബിൽഡിങ് എന്നറിയപ്പെടുന്ന ജ്യോതിസ് കോംപ്ലക്സിലാണ് ഈ കടമുറി.

കൽപറ്റ ∙ കൊച്ചിയിൽ സംഘടിപ്പിച്ച ‘മൃദംഗനാദം’ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് വിവരം. ഇവരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് സ്റ്റേജിൽനിന്ന് വീണു പരുക്കേറ്റത്. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷന്‍ പ്രവര്‍ത്തിക്കുന്നതു വയനാട് മേപ്പാടിയിലെ ചെറിയ കടമുറിയിലാണ്. മേപ്പാടി ടൗണിലെ പോസ്റ്റോഫിസ് ബിൽഡിങ് എന്നറിയപ്പെടുന്ന ജ്യോതിസ് കോംപ്ലക്സിലാണ് ഈ കടമുറി.
സ്ഥാപനത്തിനു പുറത്ത് ആകെയുള്ളതു മൃദംഗവിഷൻ എന്നെഴുതിയ ബോർഡ് മാത്രം. 2 പേർ വല്ലപ്പോഴും ഓഫിസിൽ വരാറുണ്ടെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു. മാഗസിൻ നിർമാണമാണെന്നാണ് ഇവർ പറഞ്ഞതെന്നും വ്യാപാരികൾ വ്യക്തമാക്കി. 2 വർഷത്തിലധികമായി സ്ഥാപനം ഇവിടെയുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും വ്യാപാരികൾ പറഞ്ഞു. റിഖോഷ് കുമാറാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും ഇയാൾ വല്ലപ്പോഴും വരാറുണ്ടെന്നും കെട്ടിട ഉടമ അറിയിച്ചു.
2 കസേരകളും മേശയും മാത്രമാണ് ഓഫിസിലുള്ളത്. പഴയ നിർമാണ സാധനങ്ങൾ കൂട്ടിയിട്ട നിലയിലാണ്. മൃദംഗവിഷൻ ഇത്തരം വലിയ പരിപാടികൾ സംഘടിപ്പിക്കുന്നതിെനക്കുറിച്ചു നാട്ടുകാർക്ക് അറിയില്ല. പഞ്ചായത്ത് അധികൃതർക്കും സ്ഥാപനത്തെക്കുറിച്ച് ധാരണയില്ല. ഞായറാഴ്ച വൈകിട്ടാണ് കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ 15 അടി ഉയരത്തിലുള്ള ഗാലറിയിലെ വേദിയിൽനിന്ന് വീണ് ഉമ തോമസിനു ഗുരുതരമായി പരുക്കേറ്റത്.