ക്ഷേത്രത്തിൽ ഷർട്ടിടാതെയേ കയറാവൂ എന്ന നിർബന്ധം ഉപേക്ഷിക്കണമെന്ന് സ്വാമി സച്ചിദാനന്ദ: ‘സാമൂഹിക പ്രധാന്യമുള്ളത്’
ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളിൽപോലും ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി തീർഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയിൽനിന്നുണ്ടായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വർക്കല∙ ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളിൽപോലും ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി തീർഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയിൽ നിന്നുണ്ടായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഗുരുദേവൻ ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് ജാതി മത വ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ചതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇപ്പോൾ പല ക്ഷേത്രങ്ങളിലും മറ്റു മതക്കാർക്ക് പ്രവേശനമില്ല. പല ശ്രീനാരായണീയ ക്ഷേത്രങ്ങളും അത് പിന്തുടർന്നു കാണുമ്പോൾ വലിയ ഖേദം തോന്നുന്നുണ്ട്. ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധബുദ്ധി പല ശ്രീനാരായണീയ ക്ഷേത്രങ്ങളും വച്ചു പുലർത്തുന്നു. ഇത് തിരുത്തിയേ മതിയാകൂ. ശ്രീനാരായണ ഗുരുദേവൻ ക്ഷേത്ര സംസ്കാരത്തെ പരിഷ്കരിച്ച ആളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അരാധനാലയങ്ങളിൽ ഷർട്ട് ഊരി കടക്കണമെന്ന നിബന്ധനയ്ക്ക് കാലാനുസൃത മാറ്റം വേണമെന്ന സച്ചിദാനന്ദ സ്വാമിയുടെ വാക്കുകൾ സാമൂഹിക പ്രധാന്യമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പ്രധാനപ്പെട്ട സാമൂഹിക ഇടപെടലായി മാറാൻ സാധ്യതയുണ്ട്. ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും വരുമെന്ന കാര്യം ഉറപ്പാണ്.
ആരെയും ഇക്കാര്യത്തിൽ നിർബന്ധിക്കേണ്ടതില്ല. നമ്മുടെ നാട്ടിലെ പല ആചാരങ്ങളും കാലോചിതമായി മാറി. അതിനു ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ മാത്രമല്ല, മറ്റ് ആരാധനാലയങ്ങളും ഈ രീതി പിന്തുടരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി പറഞ്ഞു.