തൃക്കാക്കരയിൽ എൻസിസി ക്യാംപിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായിട്ടില്ലെന്ന് എൻസിസി. ഭക്ഷ്യവിഷബാധയെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആരോഗ്യ വകുപ്പും സൈന്യവും ഉത്തരവിട്ട അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നുമാണ് വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃക്കാക്കരയിൽ എൻസിസി ക്യാംപിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായിട്ടില്ലെന്ന് എൻസിസി. ഭക്ഷ്യവിഷബാധയെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആരോഗ്യ വകുപ്പും സൈന്യവും ഉത്തരവിട്ട അന്വേഷണത്തിലൂടെ ഇക്കാര്യം വ്യക്തമായെന്നുമാണ് വിശദീകരണം. വിദ്യാർഥികൾക്ക് നിർജലീകരണം ഉണ്ടെന്ന് കണ്ടെത്തി ഉചിതമായ ചികിത്സ നൽകുകയും ആവശ്യമായ വിശ്രമത്തിനു ശേഷം ഡിസ്ചാർജ് ചെയ്തുവെന്നും എൻസിസി അറിയിച്ചു. 

പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ, കേഡറ്റുകളുടെ രക്ഷിതാക്കളും മാധ്യമപ്രവർത്തകരും ചില വിദ്യാർഥി രാഷ്ട്രീയ സംഘാംഗങ്ങളും നാട്ടുകാരും ക്യാംപ് പരിസരത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ജനക്കൂട്ടം ഗേയ്റ്റ് തകർത്ത് ക്യാംപ് വളപ്പിനുള്ളിൽ അനധികൃതമായി പ്രവേശിച്ച് ക്യാംപ് കമാൻഡന്റിനെയും സ്റ്റാഫിനെയും മർദിച്ചു. പെൺകുട്ടികളായ കേഡറ്റുകളെ അവഹേളിക്കുന്ന അധിക്ഷേപങ്ങളും നടത്തി. ഡ്യൂട്ടിയിലായിരുന്ന യൂണിഫോം ധരിച്ചവരെ കയ്യേറ്റം ചെയ്‌തതിനും ക്യാംപ് വളപ്പിൽ അനധികൃതമായി ആളുകൾ പ്രവേശിച്ചതിനും കുഴപ്പമുണ്ടാക്കിയതിനും തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൻസിസി വ്യക്തമാക്കി.

ADVERTISEMENT

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകിയിട്ടുണ്ട്.  ഭക്ഷ്യവിഷബാധ ഉണ്ടായിട്ടില്ലെന്നും നിർജലീകരണം മൂലമാണ് കേഡറ്റുകൾക്ക് അസുഖം വന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥി സംഘടനകൾ നിക്ഷിപ്ത താൽപര്യങ്ങൾക്കായി സംഭവത്തെ മുതലെടുത്തു. ക്യാംപ് കമാൻഡന്റിനെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വ്യക്തികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. കുറ്റവാളികൾക്കെതിരെ കർശനമായ ജുഡീഷ്യൽ നടപടിയെടുക്കാൻ എൻസിസിയും ആർമി അധികൃതരും ചേർന്ന് ശക്തമായി കേസ് നടത്തിവരികയാണെന്നും എൻസിസി അധികൃതർ വ്യക്തമാക്കി.

English Summary:

NCC Clears the camp Incident: No Food Poisoning at Thrikkakara Camp, Dehydration Confirmed