കോട്ടയം∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇഷ്ടാനുസരണം പരോൾ. ജയിലിൽ ആവശ്യത്തിനു സ്വാതന്ത്ര്യവും. ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം പ്രതികൾക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. ആരോപണങ്ങളെ തുടർന്ന് ജയിൽ മാറ്റിയിട്ടും സൗകര്യങ്ങൾ തുടരുന്നു. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇഷ്ടാനുസരണം പരോൾ. ജയിലിൽ ആവശ്യത്തിനു സ്വാതന്ത്ര്യവും. ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം പ്രതികൾക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. ആരോപണങ്ങളെ തുടർന്ന് ജയിൽ മാറ്റിയിട്ടും സൗകര്യങ്ങൾ തുടരുന്നു. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. സിപിഎം നേതാവ് കുഞ്ഞനന്തൻ പരോളിൽ‌ ചികിൽസയിലിരിക്കേ മരിച്ചു. 

2018ലാണ് കൊടി സുനിക്ക് അവസാനമായി പരോൾ ലഭിച്ചത്. പരോളിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ സുനി പ്രതിയായിരുന്നു. ജയിലിലും ഒട്ടേറെത്തവണ സുനി പ്രശ്നങ്ങളുണ്ടാക്കി. പലതവണ ജയിലുകൾ മാറ്റി. 2018ൽ 60 ദിവസത്തെ സാധാരണ പരോളാണ് കൊടി സുനിക്ക് അവസാനം ലഭിച്ചത്.

ADVERTISEMENT

പരോളിനിടയിലാണ് കിർമാണി മനോജിനെ ലഹരിപാർട്ടി നടത്തിയതിനു പിടികൂടിയത്. പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഢാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകി. കൊടി സുനിക്ക് ഒഴികെ മറ്റുള്ളവർക്കെല്ലാം 2020ൽ അനുവദിച്ച സ്പെഷൽ കൊറോണ അവധി 290 ദിവസം ലഭിച്ചു. 

∙ പരോൾ ലഭിക്കുന്നത് ഇങ്ങനെ:

ADVERTISEMENT

ജയിൽ ചട്ടങ്ങൾ അനുസരിച്ച് പതിവ് കുറ്റവാളികൾ, ഇന്ത്യൻ ശിക്ഷാ നിയമം 392 മുതൽ 402 വരെയുള്ള വകുപ്പിനു ശിക്ഷിച്ചവർ, ബലാൽത്സംഗക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവർ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, അപകടകാരികളായ തടവുകാർ, ഗുരുതരമായ ജയിൽ നിയമലംഘനങ്ങളുള്ളവർ, മാനസിക പ്രശ്നമുള്ളതും പകർച്ച വ്യാധിയുള്ളതുമായ തടവുകാർ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ എന്നിവരൊഴികെ പരോൾ അനുവദിക്കാം. ഒരു  വർഷമോ അതിലധികമോ ശിക്ഷ ലഭിച്ചവർക്ക് ആകെ ശിക്ഷയുടെ മൂന്നിലൊന്നോ രണ്ടു വർഷമോ ഏതാണോ കുറവ് അത്രയും അനുഭവിച്ചിട്ടുണ്ടെങ്കിൽ അനുകൂല പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പരോൾ ലഭിക്കും. വർഷത്തിൽ 60 ദിവസമാണ് സാധാരണ പരോൾ.

മൂന്നു വർഷം ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും മൂന്നു പൊലീസ് റിപ്പോർട്ടുകൾ പ്രതികൂലമായാൽ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിക്ക് അവധി അനുവദിക്കാൻ സർക്കാരിനു ശുപാർശ ചെയ്യാം. ഇവർക്ക് സാധാരണ അവധി ലഭിക്കും. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ഒന്നിൽ കൂടുതൽ റിപ്പോർട്ടുകൾ പ്രതികൂലമായി വന്നാൽ, മറ്റെല്ലാ തരത്തിലും അവധിക്ക് അർഹത നേടിയ തടവുകാരുടെ കാര്യം ജയിൽ വകുപ്പ് മേധാവി ചെയർമാനായ സമിതിക്കു പരിശോധിച്ച് സർക്കാരിനു റിപ്പോർട്ട് നൽകാം. സർക്കാർ അവധി പരിഗണിക്കും. 10 ദിവസത്തിൽ കൂടുതൽ അടിയന്തര അവധിയിൽ പോയാൽ 6 മാസം തുടര്‍ച്ചയായി ശിക്ഷ അനുഭവിച്ചാലേ അടുത്ത സാധാരണ അവധിക്ക് അർഹത ലഭിക്കൂ.

ADVERTISEMENT

തടവുകാരന്റെ അടുത്ത ബന്ധുക്കളുടെ മരണം, അത്യാസന്ന രോഗാവസ്ഥ, വിവാഹം എന്നിവയ്ക്കു പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരോൾ ലഭിക്കും. തടവുകാരൻ താമസിച്ചിരുന്ന വീട് പ്രകൃതിക്ഷോഭത്തിൽ തകർന്നാൽ തഹസിൽദാരുടെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരോൾ ലഭിക്കും. തുറന്ന ജയിലിലെ തടവ് ഒരു വർഷം പൂർത്തിയാക്കിയാൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർഷത്തിൽ 15 ദിവസത്തെ ഗാർഹിക അവധി ലഭിക്കും. 12 മാസം തുടർച്ചയായി ശിക്ഷ അനുഭവിച്ചാലേ അടുത്ത ഗാർഹിക അവധി ലഭിക്കൂ.

English Summary:

Kodi Suni Parole: TP Chandrasekharan murder case Convicts enjoy excessive freedoms, including access to mobile phones and preferred living quarters within prison. What are the Parole rules under Indian Penel Code.