27 സ്കൂളുകളിൽ താമസസൗകര്യം; ഒറ്റ ക്യുആർ കോഡിൽ എല്ലാ വിവരവും; കലാപ്രതിഭകളെ വരവേൽക്കാൻ തലസ്ഥാനം
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം. പെൺകുട്ടികൾക്ക് 27 സ്കൂളുകളിലും ആൺകുട്ടികൾക്ക് 11 സ്കൂളുകളിലുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. അതിന്റെ ചുമതല നോഡൽ ഓഫിസർമാർക്ക് നൽകിയിട്ടുണ്ടെന്നും അവശ്യ സൗകര്യങ്ങൾ അടക്കമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും അക്കോമഡേഷൻ കമ്മിറ്റി ചെയർമാൻ വി.കെ.പ്രശാന്ത് പറഞ്ഞു.

കലോത്സവത്തിന്റെ മുഴുവൻ വിവരങ്ങളും ക്യുആർ കോഡിൽ ലഭ്യമാണ്. ഓരോ ജില്ലയ്ക്കും താമസസ്ഥലം, റജിസ്ട്രേഷൻ സെന്റർ, ഭക്ഷണസ്ഥലം, നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിന്റെ ഫോൺ നമ്പർ, ലൊക്കേഷൻ, കലോത്സവ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടിസ് എന്നിവ ക്യുആർ കോഡ് വഴി ലഭിക്കുമെന്ന് അക്കോമഡേഷൻ കമ്മിറ്റിയുടെ ചുമതലയുള്ള ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ.എസ്.ഷാജിത, കൺവീനർ ബ്രീസ് എം.രാജ് എന്നിവർ അറിയിച്ചു.