സംഘടനാ തിരഞ്ഞെടുപ്പ് ഓഫിസർമാരെ പ്രഖ്യാപിച്ചു ബിജെപി; കേരളത്തിന്റെ ചുമതല പ്രഹ്ലാദ് ജോഷിക്ക്
ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലെ സംഘടന തിരഞ്ഞെടുപ്പ് ഓഫിസർമാരെ പ്രഖ്യാപിച്ച് ബിജെപി. പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. വി.മുരളീധരൻ നാഗാലാൻഡിന്റെയും കേന്ദ്രമന്ത്രി ജോർജ് കുര്യൻ മേഘാലയയിലും ചുമതല വഹിക്കും.

ന്യൂഡൽഹി∙ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് ഓഫിസർമാരെ പ്രഖ്യാപിച്ചു ബിജെപി. പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. വി.മുരളീധരൻ നാഗാലാൻഡിന്റെയും കേന്ദ്രമന്ത്രി ജോർജ് കുര്യൻ മേഘാലയയിലും ചുമതല വഹിക്കും.
ജനുവരി 15നുള്ളിൽ ജില്ല, സംസ്ഥാന തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്. പാർട്ടി അംഗത്വ വിതരണ പ്രചാരണവും ഇതിനുള്ളിൽ പൂർത്തിയാക്കും. തിരഞ്ഞെടുപ്പുകൾക്കു ശേഷം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. ജനുവരി അവസാനത്തോടെ അധ്യക്ഷനെ തീരുമാനിക്കാനാണു ലക്ഷ്യമിടുന്നത്. പകുതി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാമെന്നു പാർട്ടി ഭരണഘടന പറയുന്നു.