‘ഞാനാണ് ആദ്യം വിളിച്ചുകൂവിയത്, ഉമയുടെ ചിരി മനസ്സിലുണ്ട്; ഏറെ വേദനിപ്പിച്ച അപകടം’
തിരുവനന്തപുരം ∙ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉമ തോമസിന് അപകടം പറ്റിയ വേദിയിലേക്കു കയറിവരാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. വേദിക്കു പൊക്കമുള്ളതിനാൽ പിന്നിലൂടെ വന്നാണ് അവിടെ ഇരുന്നത്. മുന്നിൽ വലിയ താഴ്ചയുള്ളതുകൊണ്ട് ആരും മുന്നോട്ടുപോയില്ലെന്നും പൊക്കമുള്ളതുകൊണ്ട് മുൻഭാഗത്തു ബാരിക്കേഡ‍് കെട്ടി സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതായിരുന്നു. ആ സുരക്ഷ ഉറപ്പുവരാത്തതിനാലാണ് അപകടം സംഭവിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.

‘‘ഉമ തോമസ് വന്നിരുന്നതു ഞാൻ കാണുന്നില്ല. ജോയ് ആലുക്കാസും ഞാനും മറ്റൊരു സൈഡിലാണ് ഇരുന്നത്. എന്നെ കണ്ട് മാഡം എഴുന്നേറ്റ് ചിരിച്ചു, ഞാനും ചിരിച്ചു. സെക്കൻഡിനകം ഇവർ പുറത്തേക്കു വീഴുകയാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ബാരിക്കേഡിനു പകരം അവിടെ വച്ചതു സ്റ്റാൻഡാണ്. അതുകൂടിയാണ് താഴെ പോയത്. ഞാനാണ് ആദ്യം വിളിച്ചുകൂവിയത്. അവിടെ വലിയ ബഹളമായിരുന്നു. ഉള്ള ശബ്ദത്തിൽ വിളിച്ചുകൂവിയപ്പോൾ ഓടിവന്നവർ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.
എന്റെ മനസ്സിനെ ഇത്രയും വേദനിപ്പിച്ച സംഭവമുണ്ടായിട്ടില്ല. സൗന്ദര്യമുള്ള ഒരു ചിരിയാണ് അവരുടേത്. അത്രയും ക്യൂട്ടായ ചിരി. എന്നെ കണ്ടു ചിരിച്ച ശേഷമാണ് അവർക്ക് അപകടം സംഭവിക്കുന്നത്. ഈ നിമിഷം വരെ ഉമ തോമസിന്റെ ചിരി മാഞ്ഞിട്ടില്ല. സഹോദരിയെപ്പോലെയാണ്. 2 ദിവസം ആശുപത്രിയിൽ പോയി മണിക്കൂറുകൾ നിന്ന ശേഷമാണ് ഇന്നു തിരുവനന്തപുരത്തേക്ക് വന്നത്. നാളെയും ആശുപത്രിയിൽ പോകും’’– സജി ചെറിയാൻ പറഞ്ഞു.