‘മറക്കാൻ പറ്റാത്തതുകൊണ്ടാണ് വന്നത്’: വിദേശത്തുനിന്ന് എത്തിയതിനു പിന്നാലെ എംടിയുടെ വീട് സന്ദർശിച്ച് മമ്മൂട്ടി
കോഴിക്കോട്∙ എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി നടൻ മമ്മൂട്ടി. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. മറക്കാൻ പറ്റാത്തതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിറ്റോളം എംടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

എംടിയുടെ മരണസമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അസർബൈജാനിൽ വിമാന അപകടം ഉണ്ടായതോടെ വിചാരിച്ച സമയത്ത് തിരിച്ചെത്താനും സാധിച്ചില്ല.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മമ്മൂട്ടി എംടിയുടെ കൊട്ടാരം റോഡിലെ വീട്ടിലെത്തിയത്. എംടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കൂടെ നടൻ രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.