‘കുളിപ്പിച്ചു കിടത്തിയ കുഞ്ഞിനെ രാജേഷ് കയ്യിലെടുത്തു, തിരികെ മേടിക്ക് അമ്മേയെന്ന് രഞ്ജിനി; ജീവിച്ചിരുന്നത് ഈ അവസരത്തിനു വേണ്ടി’
കോട്ടയം ∙ ‘‘എനിക്ക് ഇനി കണ്ണടച്ചാലും വേണ്ടില്ല. ഇങ്ങനെയൊരു അവസരത്തിനു വേണ്ടിയാണ് ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്നത്. ഇത്രയും നാൾ അവന്മാർ സുഖിച്ചു കഴിഞ്ഞു. അവന്മാരെ ഇനി ജീവിക്കാൻ അനുവദിക്കണോ ? വധശിക്ഷ നൽകണം. ഇത്രയും വർഷം കരഞ്ഞും സഹിച്ചും അമ്പലം തോറും നടന്ന് ഞാൻ തള്ളിനീക്കി. അവന്മാർക്ക് ശിക്ഷ
കോട്ടയം ∙ ‘‘എനിക്ക് ഇനി കണ്ണടച്ചാലും വേണ്ടില്ല. ഇങ്ങനെയൊരു അവസരത്തിനു വേണ്ടിയാണ് ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്നത്. ഇത്രയും നാൾ അവന്മാർ സുഖിച്ചു കഴിഞ്ഞു. അവന്മാരെ ഇനി ജീവിക്കാൻ അനുവദിക്കണോ ? വധശിക്ഷ നൽകണം. ഇത്രയും വർഷം കരഞ്ഞും സഹിച്ചും അമ്പലം തോറും നടന്ന് ഞാൻ തള്ളിനീക്കി. അവന്മാർക്ക് ശിക്ഷ
കോട്ടയം ∙ ‘‘എനിക്ക് ഇനി കണ്ണടച്ചാലും വേണ്ടില്ല. ഇങ്ങനെയൊരു അവസരത്തിനു വേണ്ടിയാണ് ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്നത്. ഇത്രയും നാൾ അവന്മാർ സുഖിച്ചു കഴിഞ്ഞു. അവന്മാരെ ഇനി ജീവിക്കാൻ അനുവദിക്കണോ ? വധശിക്ഷ നൽകണം. ഇത്രയും വർഷം കരഞ്ഞും സഹിച്ചും അമ്പലം തോറും നടന്ന് ഞാൻ തള്ളിനീക്കി. അവന്മാർക്ക് ശിക്ഷ
കോട്ടയം∙ ‘‘എനിക്ക് ഇനി കണ്ണടച്ചാലും വേണ്ടില്ല. ഇങ്ങനെയൊരു അവസരത്തിനു വേണ്ടിയാണ് ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്നത്. ഇത്രയും നാൾ അവർ സുഖിച്ചു കഴിഞ്ഞു. അവരെ ഇനി ജീവിക്കാൻ അനുവദിക്കണോ ? വധശിക്ഷ നൽകണം. ഇത്രയും വർഷം കരഞ്ഞും സഹിച്ചും അമ്പലം തോറും നടന്നു ഞാൻ തള്ളിനീക്കി. അവർക്കു ശിക്ഷ കിട്ടിയാലേ എന്റെ കുഞ്ഞുങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കൂ’’ – രഞ്ജിനിയേയും ഇരട്ട കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ സൈനികരായിരുന്ന ദിവിൽ കുമാറിനെയും രാജേഷിനെയും പിടികൂടിയതറിഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട് രഞ്ജിനിയുടെ അമ്മ ശാന്തമ്മ മനോരമ ഓൺലൈനിനോട് പറഞ്ഞു.
കൊലപാതകം അവർ മാത്രമാണു നടത്തിയതെന്നു കരുതുന്നില്ല. കൊലപാതകത്തിനു കൂട്ടുനിന്ന വേറെയും ആൾക്കാരുണ്ട്. ബന്ധുക്കളും അല്ലാത്തവരും പങ്കാളികളാണ്. കൊലപാതകം നടന്ന ദിവസം, ഞാൻ ജീപ്പ് കയറാൻ നിന്നപ്പോൾ വിടിനു സമീപം ഒരാൾ നിൽക്കുന്നതു കണ്ടിരുന്നു. അവൻ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. രഞ്ജിനി ആശുപത്രിയിൽ പ്രസവിച്ചു കിടക്കുന്ന സമയത്ത് അവനെ ഞാൻ അവിടെ കണ്ടിരുന്നു. അന്ന് അയൽക്കാരനെന്നു പറഞ്ഞ് രാജേഷ് പരിചയപ്പെടുത്തിയത് ഓർമയുണ്ടെന്നും ശാന്തമ്മ പറഞ്ഞു.
‘‘ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. 3 ജീവനുകൾ ഇല്ലാതാക്കിയപ്പോൾ അവർക്ക് എന്തുകിട്ടി ? ഞാൻ മരിക്കും മുന്നേ എന്റെ കുഞ്ഞുങ്ങളെ കൊന്ന ഘാതകന്മാരെ കാണണമെന്ന് മാത്രമാണ് ദൈവത്തോട് പ്രാർഥിച്ചിരുന്നത്. ഇനി അവരെ തൂക്കി കൊല്ലണം. ഒന്നും അറിയാത്ത രണ്ട് പിഞ്ച് ഓമനകളെയാണ് അവർ കൊന്നത്. എനിക്ക് ഇനി കരയാൻ കണ്ണീരില്ല’’ – ശാന്തമ്മ പറഞ്ഞു.
‘‘ദിവിൽ കുമാറിന്റെ കൂട്ടുകാരനെന്നു പറഞ്ഞാണ് ഞങ്ങളെ രാജേഷ് പരിചയപ്പെട്ടത്. എന്ത് സഹായം വേണമെങ്കിലും ചെയ്യാൻ മരുമകൻ പറഞ്ഞയച്ചു എന്നും പറഞ്ഞിരുന്നു. രാജേഷ് കൂടെയുണ്ടായിരുന്നതു കൊണ്ട് ഞാനും എന്റെ മകളും ഒരുപാട് അപവാദങ്ങൾ കേട്ടിരുന്നു. പല ബന്ധുക്കളും ഞങ്ങളെ വിട്ടുപോയി. എത്ര പറഞ്ഞിട്ടും രാജേഷ് പോയിരുന്നില്ല. അണ്ണൻ ഇവിടെ നിൽക്കേണ്ടെന്നും ഞങ്ങൾക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും മകൾ പലതവണ അവനോട് പറഞ്ഞു. ബലാൽക്കാരമായാണ് ആശുപത്രിയിൽ നിന്നും അവൻ ഞങ്ങൾക്കൊപ്പം വന്നത്’’ – ശാന്തമ്മ പറഞ്ഞു.
‘‘ഒരു ദിവസം ദിവിലിനെ കണ്ടുപിടിച്ചെന്നും കല്യാണം നടത്താമെന്നും പറഞ്ഞാണ് രാജേഷ് വീട്ടിലെത്തിയത്. കുട്ടികളെയും രഞ്ജിനിയേയും അവന്റെ കൂടെ വിടാൻ പറഞ്ഞു. അയക്കത്തില്ലെന്ന് ഞാനും വരത്തില്ലെന്നു മോളും പറഞ്ഞു. കുട്ടികളെ കുളിപ്പിച്ച് കിടത്തിയപ്പോൾ മറ്റൊരു ദിവസം രാജേഷ് അവിടെയെത്തി. കൊച്ചുങ്ങളെ കാണണമെന്ന് പറഞ്ഞു കുളിപ്പിച്ചു കൊണ്ടിരുന്ന പിള്ളേരിൽ ഒരെണ്ണത്തിനെ അവൻ കയ്യിൽ മേടിച്ചു. കുറേ നേരം അവൻ ആ കൊച്ചിനെ നോക്കി നിന്നു. അപ്പോഴേക്കും കൊച്ചിനെ കയ്യിൽ നിന്നും മേടിക്കാൻ മകൾ പറഞ്ഞു. അതിനിടയിൽ അവനൊരു ഫോൺ കോൾ വന്നു. അന്നും കൊലപാതകത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല.
അന്നേദിവസം അവൻ എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാൻ നോക്കി. ഞാൻ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആ ദിവസം ഡിഎൻഎ ടെസ്റ്റ് ചെയ്യാനുള്ള പേപ്പർ വന്നിരുന്നു. ടെസ്റ്റ് നടത്തണമെന്ന് ദിവിലിന്റെ ബന്ധുക്കളോട് ഞാൻ പറഞ്ഞപ്പോൾ രാജേഷ് എന്നെ അടിക്കാൻ വന്നു. അന്നാണ് അവന്റെ യഥാർഥ സ്വഭാവം എനിക്ക് മനസിലായത്. പിറ്റേന്ന് ഞാൻ പഞ്ചായത്ത് ഓഫിസിൽ പോയപ്പോഴാണ് കൊലപാതകം നടക്കുന്നത്’’ – ശാന്തമ്മ പറഞ്ഞു.
2006 ഫെബ്രുവരിയിലായിരുന്നു നാടിനെ ഞെട്ടിച്ച അഞ്ചൽ കൊലപാതകം നടന്നത്. അഞ്ചൽ അലയമൺ രജനി വിലാസത്തിൽ രഞ്‌ജിനിയും അയൽവാസിയായ ദിവിൽ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്‌ജിനി ഗർഭിണിയായതിനെ തുടർന്ന് വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. കമ്മിഷൻ ദിവിൽ കുമാറിനോട് ഡിഎൻഎ ടെസ്‌റ്റിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ ഇരുവരും ഒളിവിൽ പോയി. പത്താൻകോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികൾ പോണ്ടിച്ചേരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സിബിഐ പിടികൂടിയത്.