ചെന്നൈ ∙ അണ്ണാ സർവകലാശാലയിൽ വിദ്യാ‍ർഥിനി നേരിട്ട അതിക്രമത്തിനെതിരെ, നിരോധനാജ്ഞ ലംഘിച്ച് മധുരയിൽ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുഷ്ബു ഉൾപ്പെടെയുള്ള നൂറോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു പാർപ്പിച്ചത് ആടുകൾക്കൊപ്പം. അതിരൂക്ഷ ദുർഗന്ധം താങ്ങാനാകാതെ പലർക്കും അസ്വാസ്ഥ്യമുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥിനി അതിക്രമത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി മധുരയിൽനിന്നു നീതി റാലി നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതോടെയാണു സ്ത്രീകൾ സംഘമായെത്തിയത്. കണ്ണകിയുടെ വേഷം ധരിച്ചും കയ്യിൽ പന്തമേന്തിയും മുളകരച്ചും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടർന്ന് ഇവരെ സമീപത്തെ വിവാഹമണ്ഡപത്തിലാണെത്തിച്ചത്.

ADVERTISEMENT

ആടുകളെ വളർത്താനായി വാടകയ്ക്കെടുത്ത സ്ഥലത്തെ ഹാളിൽ ഖുഷ്ബു ഉൾപ്പെടെയുള്ളവരെ തടവിലാക്കി. ഇരുന്നൂറോളം ആടുകളാണ് ഇവിടെയുണ്ടായിരുന്നത്. ആടുകളെ വളർത്തുന്ന വളപ്പിൽ സ്ത്രീകളെ തടവിലാക്കിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇവരെയും തടഞ്ഞു.

English Summary:

Anna University's sexual assault case: BJP leader Kushboo and other women arrested and kept under custody with goats