തിരുവനന്തപുരം∙ മേപ്പാടി ​ഗ്രാമപഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോ​ഗമാണു ചേർന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മേപ്പാടി ​ഗ്രാമപഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോ​ഗമാണു ചേർന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ വിലയിരുത്തി പരമാവധി സഹായം നൽകുമെന്ന് സ്പോൺസർമാർ അറിയിച്ചു. ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങി പുനരധിവാസം പൂർത്തിയാക്കുമെന്നും അതിനുള്ള പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ്പോർട്ടൽ തയാറാക്കും. നിലവിലുള്ള സ്പോൺസർമാരുടെ വിവരങ്ങളും ഭാവി സ്പോൺസർമാർക്കുള്ള ഓപ്ഷനുകളും അതിൽ ലഭ്യമാക്കും. ഓരോ സ്പോൺസർക്കും സവിശേഷമായ സ്പോൺസർ ഐഡി നൽകും. ഓൺലൈൻ പെയ്മെന്റ് ഓപ്ഷനും ഉണ്ടാകും. സ്പോൺസർമാർക്ക് സർട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നൽകും. സ്പോൺസർഷിപ്പ് മാനേജ്മെന്റിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്പെഷൽ ഓഫിസറെ നിയമിക്കും. 

ADVERTISEMENT

ജില്ലാ ദുരന്തനിവാരണ അതോറിറ്റി പിഐയുവിന്‍റെ പ്രവർത്തനം അവലോകനം ചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും. ഡിഡിഎംഎ, സ്പോൺസർ, കോൺട്രാക്ടർ എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാർ ഉണ്ടാകും. കരാറിന്‍റെ നിർവഹണം പിഐയു ഏകോപിപ്പിക്കും. നിർമാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു ജോയിന്‍റ് കമ്മിഷണര്‍ എ. ഗീത, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി എസ്. കാർത്തികേയൻ തുടങ്ങിയവരും പങ്കെടുത്തു.

ടൗൺഷിപ്പിന്റെ നിർമാണം ഏൽപ്പിക്കുന്നതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സർക്കാർ വൈകാതെ കരാർ വയ്ക്കും. ഇതിനുള്ള കരട് തയാറായിട്ടുണ്ട്. വൻതോതിൽ വീടുകൾ വാഗ്ദാനം ചെയ്തിരുന്ന സ്പോൺസർമാരുമായി മുഖ്യമന്ത്രി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.

English Summary:

Wayanad Landslide Rehabilitation: A web portal will be created containing information related to sponsorships of Chooralmala, Mundakkai rehabilitation.