കോടതി വരാന്തയിൽ കാത്തുനിന്നു; പീതാംബരനെ കണ്ട് കൈകൊടുത്ത് കൊടി സുനി
കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാൻ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി എം.കെ.സുനിൽകുമാർ (കൊടി സുനി) കോടതി വരാന്തയിൽ കാത്തുനിന്നു. ഇന്നലെ ഫസൽ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി.

അപ്പോഴാണു പെരിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷയിൽ വാദം നടക്കുന്നത്. വാദം പൂർത്തിയാക്കി 11.30നു പ്രതികളെ പുറത്തിറക്കിയപ്പോൾ സുനി നേരിട്ടെത്തി പീതാംബരനു കൈകൊടുത്ത് ഏറെ നേരം സംസാരിച്ചു. 12.15നു പ്രതികളെ കോടതിയിലേക്കു തിരികെ വിളിച്ചാണു പീതാംബരൻ അടക്കമുള്ള പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ് (19), ശരത്‍ലാൽ (23) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരും അനുഭാവികളുമായ 10 പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്.
സിപിഎം മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ എന്നിവർ ഉൾപ്പെടെ മറ്റു 4 പ്രതികൾക്ക് 5 വർഷം തടവാണു ശിക്ഷ. 2019 ഫെബ്രുവരി 17നു നടന്ന ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു സിപിഎം പ്രവർത്തകരാണു നടത്തിയതെന്നു കോടതി കണ്ടെത്തി.