തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ സര്‍വിസില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ ഇനി നിര്‍ണായകം മുഖ്യമന്ത്രിയുടെ തീരുമാനം. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത സസ്‌പെന്‍ഷന്‍ റിവ്യൂ സമിതി യോഗം ഇതു സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്കു കൈമാറി. മുഖ്യമന്ത്രിയാകും ഇനി തീരുമാനമെടുക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, ഗോപാലകൃഷ്ണനൊപ്പം സസ്‌പെന്‍ഷനിലായ എന്‍. പ്രശാന്തിന്റെ കാര്യം ഇന്നത്തെ യോഗത്തില്‍ പരിഗണിച്ചില്ല. പ്രശാന്തിനു മറുപടി നല്‍കാന്‍ സമയമുള്ളതിനാലാണ് ഇന്നു പരിഗണിക്കാതിരുന്നത്. ‘ഉന്നതി’ സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ. ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷന്‍ വിളിച്ചുവരുത്തിയത്.

ADVERTISEMENT

ഐഎഎസുകാര്‍ക്കിടയിലെ ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്നു ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ ഗ്രൂപ്പും പിന്നീട്  മുസ്‍ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗോപലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കിയാണു ചാര്‍ജ് മെമ്മോ നല്‍കിയിരുന്നത്. 

കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു പ്രാഥമികാന്വേഷണം നടത്തിയ നര്‍കോട്ടിക്സ് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സ്വന്തം ഫോണ്‍ റീസെറ്റ് ചെയ്തു വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയായി.

English Summary:

K. Gopalakrishnan's reinstatement : K. Gopalakrishnan's suspension for creating religious WhatsApp groups is under review by the Kerala Chief Minister. A committee's recommendation has been submitted.