തലശ്ശേരി∙ കണ്ണപുരം ചുണ്ടയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ആലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടി കൊലപ്പെടുത്തിയ കേസിൽ 9 ബിജെപി -ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് അഡിഷനൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ. ജോസ് കണ്ടെത്തി. ശിക്ഷ 7ന് വിധിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സി.പി.രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (51), പുതിയപുരയിൽ പി.പി.രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടിൽ വി.വി.ശ്രീകാന്ത് (46), സഹോദരൻ വി.വി. ശ്രീജിത്ത്‌ (42), തെക്കേ വീട്ടിൽ ടി.വി.ഭാസ്കരൻ (66) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മൂന്നാം പ്രതി അജേഷ് വിചാരണക്കു മുൻപ് മരിച്ചു.

ADVERTISEMENT

2005 ഒക്ടോബർ 10നു വൈകിട്ട് 7.45നു കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിനു സമീപത്തെ കിണറിനു മുൻപിലുള്ള റോഡിലാണ് സംഭവം. രാഷ്ട്രീയ വിരോധം കാരണം പ്രതികൾ വടി, വടിവാൾ, കത്തി എന്നിവയുമായി റിജിത്തിനെയും കൂടെയുള്ളവരെയും ആക്രമിച്ചെന്നാണ് കേസ്. റിജിത്തിനും സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ് എന്നിവർക്കും പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും റിജിത്ത് മരിച്ചു.

English Summary:

Rijith Shankaran Murder: Nine BJP-RSS workers found guilty in the 2005 murder of DYFI worker Rijith Shankaran in Thalassery, Kerala. The Additional Sessions Court delivered the verdict, with sentencing scheduled for the 7th.