സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു; ബഹിരാകാശത്ത് യന്ത്രക്കൈ പ്രവർത്തിപ്പിച്ച് ഐഎസ്ആർഒ–ഇന്നത്തെ പ്രധാനവാർത്തകൾ
∙ ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഞ്ചലിൽ യുവതിയെയും 17 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിലായി. മുൻ സൈനികരായ

∙ ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
അഞ്ചലിൽ യുവതിയെയും 17 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിലായി. മുൻ സൈനികരായ ദിവിൽ കുമാർ, രാജേഷ് എന്നിവരെ പോണ്ടിച്ചേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് കൊല്ലപ്പെട്ട കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 9 പേർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.
ബഹിരാകാശത്ത് യന്ത്രക്കൈ പ്രവർത്തിപ്പിച്ച് ഇന്ത്യ. തിരുവനന്തപുരത്തെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്‌യു) വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ ആർആർഎം–ടിഡി (റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ – ടെക്നോളജി ഡെമോൺസ്ട്രേറ്റർ) ദൃശ്യങ്ങൾ സഹിതം ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു.
അതിനൊപ്പം തന്നെ ബഹിരാകാശത്ത് ഉപഗ്രഹത്തിനുള്ളിൽ പയർവിത്ത് മുളപ്പിച്ചും ഐഎസ്ആർഒ ചരിത്രം കുറിച്ചു. പിഎസ്എൽവി സി60 ദൗത്യത്തിൽ പ്രത്യേക ഉപഗ്രഹത്തിലാണു വിത്ത് അയച്ചത്.
കേരള വനം നിയമ ഭേദഗതി ബില്‍ സംബന്ധിച്ചു പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.