കൊച്ചി ∙ തൃക്കാക്കര എംഎൽഎ ഉമ തോമസ് ഗ്യാലറിയിൽനിന്ന് വീണ് ഗുരുതര പരുക്കേറ്റ ‘മൃദംഗനാദം’ പരിപാടിക്ക് പിന്നിൽ വൻ അഴിമതിയെന്നു പരാതി. പരിപാടി നടന്ന കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി അതോറിറ്റി (ജിസിഡിഎ) ചെയർമാൻ കെ.ചന്ദ്രൻ പിള്ള ഉൾപ്പെെടയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തൃക്കാക്കര എംഎൽഎ ഉമ തോമസ് ഗ്യാലറിയിൽനിന്നു വീണ് ഗുരുതര പരുക്കേറ്റ ‘മൃദംഗനാദം’ പരിപാടിക്ക് പിന്നിൽ വൻ അഴിമതിയെന്നു പരാതി. പരിപാടി നടന്ന കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി അതോറിറ്റി (ജിസിഡിഎ) ചെയർമാൻ കെ.ചന്ദ്രൻ പിള്ള ഉൾപ്പെെടയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ ചെഷയർ ടാർസൻ പരാതി നൽകി. സ്റ്റേഡിയം നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടും ചന്ദ്രൻപിള്ള ഉൾപ്പെടെയുള്ളവർ ഇടപെട്ട് അനുമതി നല്‍കിയതിനു പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതിയിലെ ആരോപണം.

ഇക്കഴിഞ്ഞ സെപ്റ്റംബർ 28നാണ് മൃദംഗവിഷൻ എംഡി നിഘോഷ് കുമാർ സ്റ്റേഡിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകുന്നത്. എന്നാൽ ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിനാൽ 2025 ഏപ്രിൽ 25 വരെ കേരള ബ്ലാസ്റ്റേഴ്സിനു സ്റ്റേഡിയം നൽകിയിരിക്കുന്നതിനാൽ മൃദംഗവിഷൻ സംഘടിപ്പിക്കുന്ന നൃത്തപരിപാടിക്ക് സ്റ്റേഡിയം നൽകാനാവില്ലെന്നു കാട്ടി ജിസിഡിഎ എസ്റ്റേറ്റ് സൂപ്രണ്ട് സിനി കെ.എ.കുറിപ്പ് നൽകി. സ്റ്റേഡിയം ഫിഫ മാനദണ്ഡങ്ങൾ പാലിച്ച് സജ്ജീകരിച്ചിട്ടുള്ളതാണ്. ബൈലോ പ്രകാരവും സർക്കാർ നിയമപ്രകാരവും സ്റ്റേഡിയം ഫുട്ബോൾ മത്സരങ്ങൾക്ക് മാത്രമാണ് അനുവദിക്കാൻ കഴിയുക എന്നും എസ്റ്റേറ്റ് സൂപ്രണ്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ADVERTISEMENT

എന്നാൽ ഇവിടെനിന്ന് കാര്യങ്ങൾ പെട്ടെന്ന് മാറിയെന്നു വിജിലൻസിനു നൽകിയ പരാതിയിൽ പറയുന്നു. അനുമതി നിഷേധിച്ചുകൊണ്ട് എസ്റ്റേറ്റ് സൂപ്രണ്ട് നൽകിയ ഫയലിൽ ഒക്ടോബർ 15ന് എസ്റ്റേറ്റ് ഓഫിസർ അന‌ുകൂലമായ കുറിപ്പെഴുതി ഒപ്പുവച്ചു. അതേദിവസം തന്നെ കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് എൻഒസി ലഭിക്കാൻ അപേക്ഷിക്കാമെന്നും ഇതു കിട്ടുന്ന മുറയ്ക്ക് സ്റ്റേഡിയം അനുവദിക്കാമെന്നും ജിസിഡിഎ സെക്രട്ടറിയും കുറിപ്പ് എഴുതി. ചെയർമാനായ ചന്ദ്രൻ പിള്ളയും ഇതിന്മേൽ തീരുമാനമെടുത്തത് അന്നു തന്നെയാണ്. 9 ലക്ഷം രൂപ വാടകയും 5 ലക്ഷം രൂപ ഡിപ്പോസിറ്റും സ്വീകരിച്ച് ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലം ഒഴിവാക്കി പരിപാടി നടത്താൻ സ്റ്റേഡിയം അനുവദിക്കാമെന്ന് ചന്ദ്രൻ പിള്ള കുറിപ്പ് എഴുതി. അതേദിവസം തന്നെ മൃദംഗവിഷനിൽ നിന്ന് ജിഎസ്ടി ഉൾപ്പെടെ 15,62,000 രൂപ ജിസിഡിഎയുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. 

ഒറ്റ ദിവസം കൊണ്ടാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്നും ഇതിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമിക്കുന്നതിനെക്കുറിച്ച് ജിസിഡിഎയുടെ എൻജിനിയറിങ് വിഭാഗത്തിന് അറിവുണ്ടായിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു. ചന്ദ്രൻ പിള്ളയുടെ സഹായികൾക്ക് എതിരെയും ആരോപണമുണ്ട്. കൊച്ചി നഗരസഭയെ ഈ പരിപാടിയിൽനിന്നു പൂർണമായി ഒഴിവാക്കിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. നഗരസഭ മേയറെ പരിപാടിക്ക് ക്ഷണിച്ചത് തലേ ദിവസമായതിനാൽ അദ്ദേഹം പോയില്ല. സംഘാടകർ ക്ഷണിക്കാൻ വരുന്ന കാര്യം തന്നെ അറിയിച്ചത് ചന്ദ്രൻ പിള്ളയാണെന്ന് മേയർ വ്യക്തമാക്കുകയും ചെയ്തിരുന്നു. നഗരസഭ റവന്യൂ ഇൻസ്പെക്ടർ വിഷയത്തിൽ ഇടപെടാതിരുന്നത് ഇതിൽ വലിയ അഴിമതി നടന്നതു കൊണ്ടാണെന്ന ആരോപണവും പരാതിയിലുണ്ട്.

English Summary:

Uma Thomas Accident: Massive Corruption Allegations Surround Kochi's Mridhanga Naadam Programme