പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണു; 3 മരണം
അഹമ്മദാബാദ് ∙ കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎല്‍എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്.

തകര്‍ന്നുവീണതിനു പിന്നാലെ ഹെലികോപ്റ്ററിനു തീപിടിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ എന്‍ക്ലേവിലാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി.
കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകൾക്ക് രണ്ടു വര്‍ഷം മുൻപ് ചില സാങ്കേതികപിഴവുകൾ കണ്ടെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക് ഇവ വിധേയമാക്കിയിരുന്നു.