കോട്ടയം ∙ ആർ‌ജെ‍ഡി ഇടതുമുന്നണി വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെ, സിപിഎമ്മിനെതിരെ പരസ്യനിലപാടുമായി പാർട്ടി രംഗത്ത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയതു മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമർശത്തിലും അതിനെ പിന്തുണച്ച സിപിഎം നിലപാടിലുമാണ് ആർജെഡി എതിർപ്പു വ്യക്തമാക്കിയത്. വിജയരാഘവന്റെ പരാമർശത്തിൽ ഇതാദ്യമായാണ് എൽഡിഎഫിനുള്ളിൽ എതിർപ്പ് ഉയരുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും മുന്നണിയിൽ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ എൽഡിഎഫ് വിടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകവെയാണ് ആർജെഡിയുടെ നീക്കം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ ഭാവിനടപടികൾ തീരുമാനിക്കുമെന്നാണ് സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ആർ‌ജെ‍ഡി ഇടതുമുന്നണി വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെ, സിപിഎമ്മിനെതിരെ പരസ്യനിലപാടുമായി പാർട്ടി രംഗത്ത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയതു മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമർശത്തിലും അതിനെ പിന്തുണച്ച സിപിഎം നിലപാടിലുമാണ് ആർജെഡി എതിർപ്പു വ്യക്തമാക്കിയത്. വിജയരാഘവന്റെ പരാമർശത്തിൽ ഇതാദ്യമായാണ് എൽഡിഎഫിനുള്ളിൽ എതിർപ്പ് ഉയരുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും മുന്നണിയിൽ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ എൽഡിഎഫ് വിടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകവെയാണ് ആർജെഡിയുടെ നീക്കം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ ഭാവിനടപടികൾ തീരുമാനിക്കുമെന്നാണു സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തു പൗരത്വ നിയമഭേദഗതിയും പലസ്തീൻ വിഷയവും ഉയർത്തി നടത്തിയ പ്രചാരണം ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്നു സിപിഎം വിലയിരുത്തിയിരുന്നു. വിജയരാഘവന്റെ പ്രസംഗവും മറ്റു നേതാക്കൾ അതിനെ പിന്തുണച്ചതും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്ന് ആർ‌ജെഡി ജനറൽ സെക്രട്ടറി വർഗീസ് ജോർ‌ജ് മനോരമ ഓൺലൈനോട് പറഞ്ഞു. മുസ്‌ലിം വിരുദ്ധത കൊണ്ട് ഹിന്ദുക്കളുടെ വോട്ട് കിട്ടില്ല. അതിന്റെ ഗുണം കിട്ടുക ബിജെപിക്കാണ്. ഇത് മതേതര പാർട്ടികൾക്ക് ഗുണകരമല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മതിയായ പ്രാതിനിധ്യമില്ലെങ്കിൽ മുന്നോട്ടു പോകാനാവില്ല. അത് നവംബറിലേ വരുന്നുള്ളൂ. എന്നാൽ നാളെ എങ്ങനെ മുന്നോട്ടുപോകും, പ്രവർ‌ത്തകരോട് എന്തു പറയും എന്നതാണ് വലിയ പ്രശ്നം. മുന്നണിയിൽ തുടരണമെങ്കിൽ മാന്യത കാട്ടണം. മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വർഗീസ് ജോർജ് പറഞ്ഞു.

ADVERTISEMENT

7 നിയമസഭാ സീറ്റുകളും ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും 9 ബോർഡകളും കോർപറേഷനുകളും അടക്കമുള്ളവ വേണ്ടെന്നു വച്ചാണ് ഉപാധികളൊന്നുമില്ലാതെ ആർജെഡി യുഡിഎഫിൽനിന്ന് എൽ‌ഡിഎഫിലെത്തിയത്. ഇടതുപക്ഷ ആശയത്തോടൊപ്പം ചേർന്നുപോകാനായിരുന്നു ഇത്. എന്നാൽ മുന്നണിയിൽ കനത്ത അവഗണനയാണ് നേരിടുന്നത്. ഉത്തര മലബാറിലെ 3 നിയമസഭാ സീറ്റു മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയത്. ലോക്സഭാ, രാജ്യസഭാ സീറ്റുകൾ നിഷേധിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ‌ എൽഡിഎഫ് കൺവീനർ പദവി വഹിച്ചിരുന്ന പാർട്ടിക്ക് ഇപ്പോൾ ഒരു ജില്ലയിലും കൺ‌വീനർ പദവിയില്ല. വടക്കൻ ജില്ലകളിലെ പല മണ്ഡലങ്ങളിലും ആർജെഡി വോട്ടുകൾ കൂടി ലഭിച്ചതു കൊണ്ടാണ് സിപിഎം സ്ഥാനാർഥികൾ വിജയിച്ചത്. പഞ്ചായത്ത് മെംബർമാരുടെ എണ്ണത്തിൽ എൽഡിഎഫിൽ നാലാമത്തെ കക്ഷിയാണ് ആർജെഡിയെന്നും വർഗീസ് ജോർജ് ചൂണ്ടിക്കാട്ടുന്നു.

English Summary:

Kerala Politics Heats Up: RJD's criticism of CPM's anti-minority stance threatens the Left Democratic Front's unity. The party's demands for better representation and internal conflict resolution highlight growing tensions within the alliance.