അഞ്ച് മാസം ഗർഭിണിയായ സ്ത്രീയെ പീഡിപ്പിച്ചു; സാക്ഷിയായ വ്യവസായിയെ വെടിവച്ച് കൊന്നു
മുംബൈ ∙ വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്‌രീസ് അൻസാരിയെ (35) അജ്ഞാതർ വെടിവച്ചുകൊന്നു. താനെയിലെ മീരാറോഡിൽ ശാന്തി ഷോപ്പിങ് കോംപ്ലക്സിനു പുറത്താണ് വെടിവയ്പ് നടന്നത്. ഷോപ്പിങ് കോംപ്ലക്സിൽ എത്തിയ അജ്ഞാതർ അൻസാരിയുടെ അടുത്തുചെന്ന് തലയ്ക്ക് വെടിവച്ച് രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ ∙ വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്‌രീസ് അൻസാരിയെ (35) അജ്ഞാതർ വെടിവച്ചുകൊന്നു. താനെയിലെ മീരാറോഡിൽ ശാന്തി ഷോപ്പിങ് കോംപ്ലക്സിനു പുറത്താണു വെടിവയ്പ് നടന്നത്. ഷോപ്പിങ് കോംപ്ലക്സിൽ എത്തിയ അജ്ഞാതർ അൻസാരിയുടെ അടുത്തുചെന്ന് തലയ്ക്കു വെടിവച്ചു രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
മീരാറോഡിലെ മറ്റൊരു കടയുടമയുടെ അഞ്ച് മാസം ഗർഭിണിയായ മകളെ യൂസുഫ് എന്നയാൾ പീഡിപ്പിച്ച കേസിൽ പ്രധാന സാക്ഷിയായി അൻസാരിയാണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഇതിനുശേഷം ഇദ്ദേഹത്തിന് തുടർച്ചയായി വധഭീഷണി വരികയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതിനിടെയാണു കൊലപാതകം. യൂസുഫ് ഒളിവിലാണ്.