41 ദിവസമായി നിരാഹാരം: കർഷക നേതാവ് ദല്ലേവാലിന്റെ സ്ഥിതി മോശം, പഴയനിലയിലേക്ക് മടങ്ങാനാവില്ലെന്ന് ഡോക്ടർമാർ
ബത്തിൻഡ∙ 41 ദിവസമായി നിരാഹാര സത്യഗ്രഹം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാലിന്റെ അവസ്ഥ മോശമായി. പഞ്ചാബ് – ഹരിയാന അതിർത്തിയിലെ പ്രതിഷേധ സ്ഥലമായ ഖനൗറിയിൽ നടത്തിയ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴാണ് ആരോഗ്യനില മോശമായത്. നിരാഹാരം അവസാനിപ്പിച്ചാലും ഇനി പൂർണമായും പഴയനിലയിലേക്കു മടങ്ങിപ്പോകാനാകില്ലെന്ന സൂചനയാണ് ഡോക്ടർമാർ നൽകുന്നത്.

ബത്തിൻഡ∙ 41 ദിവസമായി നിരാഹാര സത്യഗ്രഹം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാലിന്റെ അവസ്ഥ മോശമായി. പഞ്ചാബ് – ഹരിയാന അതിർത്തിയിലെ പ്രതിഷേധ സ്ഥലമായ ഖനൗറിയിൽ നടത്തിയ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴാണ് ആരോഗ്യനില മോശമായത്. കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. നിരാഹാരം അവസാനിപ്പിച്ചാലും ഇനി പൂർണമായും പഴയനിലയിലേക്കു മടങ്ങിപ്പോകാനാകില്ലെന്ന സൂചനയാണ് ഡോക്ടർമാർ നൽകുന്നത്.
ശനിയാഴ്ച വൈകുന്നേരം മുതൽ ദല്ലേവാല്‍ നിർത്താതെ ഛർദ്ദിക്കുകയാണ്. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച ശരിയായി സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ശനിയാഴ്ച മഹാപഞ്ചായത്തിൽ പങ്കെടുക്കാനായി സ്റ്റേജിലേക്ക് എത്തിയപ്പോള്‍ അദ്ദേഹത്തിന് കടുത്ത ജലദോഷമുണ്ടായിരുന്നു. പ്രത്യേകമായി തയാറാക്കിയ കിടക്കയിൽ കിടന്നാണ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. തിരിച്ച് നിരാഹാര സമരമിരിക്കുന്ന സ്ഥലത്തെത്തിയ അദ്ദേഹത്തിന്റെ രക്തസമ്മർദം ഉയരുകയും ഛർദ്ദിക്കുകയും ചെയ്തു.
ചികിത്സ സ്വീകരിക്കണമെന്നും നിരാഹാരം അവസാനിപ്പിക്കണമെന്നും ഖനൗറിയിലെത്തിയ പൊലീസ് സംഘം ഇന്നും ദല്ലേവാലിനോട് അഭ്യർഥിച്ചു. ശനിയാഴ്ചത്തെ മഹാപഞ്ചായത്ത് യോഗത്തിൽ സംസാരിക്കവെ പ്രസംഗം വെട്ടിച്ചുരുക്കണമെന്ന് ഡോക്ടർമാർ അഭ്യർഥിച്ചിരുന്നു.