കൊച്ചി ∙ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മ‍ഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ ആശങ്കകൾ കേൾക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

കൊച്ചി ∙ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മ‍ഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ ആശങ്കകൾ കേൾക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മ‍ഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ ആശങ്കകൾ കേൾക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പകരം കണ്ണൂര്‍ ഡിഐജി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണം. പ്രത്യേകാനേഷ്വണ സംഘം അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ ഹർജിക്കാരെ അറിയിക്കണം. എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഡിഐജിക്കു സമർപ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്നും വ്യക്തമാക്കിക്കൊണ്ടാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി തീർപ്പാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണു കോടതി തീരുമാനം. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.

2024 ഒക്‌ടോബർ 15നു രാവിലെയാണു നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ സ്ഥലത്തെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യക്കു പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇത് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ചു നവീൻ ബാബുവിന്റെ ഭാര്യ മഞ്‍ജുഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം. 

ADVERTISEMENT

നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണോ എന്നതിൽ സംശയമുണ്ടെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും ഹർജിയിൽ കുടുംബം പറഞ്ഞിരുന്നു. ഇൻക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെങ്കിലും അതുണ്ടായില്ലെന്നും കുടുംബം ഹർജിയിൽ ആരോപിച്ചിരുന്നു. നവീന്‍ ബാബുവിനു കൈക്കൂലി നൽകിയെന്ന പ്രശാന്തന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കേസിൽ  കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയില്ലെന്നും തെളിവുകൾ കുഴിച്ചുമൂടി പ്രതിക്കു കൃത്രിമ തെളിവ് ഉണ്ടാക്കാൻ അന്വേഷണസംഘം സാഹചര്യമൊരുക്കുകയാണു ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു. യാത്രയയപ്പ് യോഗത്തിനുശേഷം നവീൻ ബാബുവിനെ കണ്ടത് ആരൊക്കെ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടം ശരിയായ രീതിയിലല്ല നടന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്നു ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല എന്നും കുടുംബം വാദിച്ചു. 

നിലവിലെ അന്വേഷണ സംഘം നല്ലതാണ്. എന്നാല്‍ പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണമാകും നടക്കുക. അതിനാൽ മറ്റൊരു ഏജന്‍സി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിയായ ദിവ്യയെ സംരക്ഷിക്കുന്ന നടപടിയാണു സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ദിവ്യയെ സംരക്ഷിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. ദിവ്യ ജാമ്യം ലഭിച്ചു ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ പോയത് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണെന്നും പ്രബലരാണു കേസിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നതിനാൽ നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. 

ADVERTISEMENT

അതേസമയം, നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണു പുരോഗമിക്കുന്നതെന്നു സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ വീഴ്ചയില്ല എന്നതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കൃത്യമായ തെളിവുകൾ ഇല്ലാതെയാണു ഹർജിയിലെ ആരോപണങ്ങൾ എന്നും കൊലപാതക സാധ്യതയടക്കം പ്രത്യേക അന്വേഷണസംഘം പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഫലത്തിൽ ഇതാണ് ഇന്ന് കോടതി അംഗീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനു പകരം കണ്ണൂർ ഡിഐജിക്ക് അന്വേഷണ ചുമതല നൽകുകയും ചെയ്തു. 

ഇതിനിടെ, നവീൻ ബാബുവിന്റേത് കൊലപാതകമെന്നു സംശയിക്കാൻ എന്താണു കാരണമെന്നും അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആശങ്കപ്പെടാൻ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോ എന്നും കോടതി ആരാഞ്ഞിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്നു ബോധ്യപ്പെടുത്താന്‍ തെളിവ് വേണമെന്ന് അഭിപ്രായപ്പെട്ട കോടതി ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ എന്നും ആരാഞ്ഞിരുന്നു. അന്വേഷണത്തിൽ പിഴവുണ്ടെങ്കിൽ നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷിക്കാൻ തയാറാണെന്നു സിബിഐയും അറിയിച്ചിരുന്നു. അന്വേഷണത്തിന് സിബിഐ തയാറാണോ എന്നതല്ല, സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നാണ് തങ്ങൾ പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English Summary:

Naveen Babu Death Case: The Kerala High Court rejected a petition for a CBI investigation into Naveen Babu's death, instead directing a special investigation team to address the family's concerns.