പത്തനംതിട്ട∙ ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്‌ തിട്ടയിലേയ്‌ക്ക്‌ ഇടിച്ചുകയറി 10 പേർക്ക്‌ പരുക്ക്‌. തിങ്കളാഴ്ച രാവിലെ 10ന്‌ ഇലവുങ്കൽ– എരുമേലി പാതയിൽ രണ്ടാമത്തെ ഹെയർപിൻ വളവിലാണ്‌ അപകടം. ദർശനം കഴിഞ്ഞ്‌ മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ്‌ അപകടത്തിൽപ്പെട്ടത്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്‌ തിട്ടയിലേയ്‌ക്ക്‌ ഇടിച്ചുകയറി 10 പേർക്ക്‌ പരുക്ക്‌. തിങ്കളാഴ്ച രാവിലെ 10ന്‌ ഇലവുങ്കൽ– എരുമേലി പാതയിൽ രണ്ടാമത്തെ ഹെയർപിൻ വളവിലാണ്‌ അപകടം. ദർശനം കഴിഞ്ഞ്‌ മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ്‌ അപകടത്തിൽപ്പെട്ടത്‌. ബസ്സിലുണ്ടായിരുന്ന തമിഴ്‌നാട്‌ സ്വദേശികളായ ശിവ (32), ദിനകരൻ (24), പ്രഭാകരൻ (32), അയ്യപ്പൻ ഹരിദോസ്‌ (32), മുരുകവേൽ (42), വിജയകുമാർ (46), ജ്യോതിബസു (29), ജീവ (38), രഞ്ജിത്‌ (30), ജോർജ്‌ (50) എന്നിവർക്കാണ പരുക്ക്‌. ഇതിൽ സാരമായി പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു അപകടത്തിൽ, അട്ടത്തോട്ടിൽ കാർ താഴ്‌ചയിലേയ്‌ക്ക്‌ മറിഞ്ഞ്‌ മൂന്നു പേർക്ക്‌ പരുക്കേറ്റു. തിങ്കളാഴ്ച പകൽ 11.30ന്‌ ദർശനം കഴിഞ്ഞ്‌ മടങ്ങിയ തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്‌ തിരിപ്പൂർ സ്വദേശി ഹരീഷ്‌ (27), ശിവകുമാർ (28), തരുൺ (24) എന്നിവർക്കാണ് പരുക്കേറ്റത്‌. ഇവരെ കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Pilgrims Injured in Two Separate Road Accidents: Kerala road accidents involving Tamil Nadu pilgrims injured. A minibus crash near Ilavungal and a car accident near Sabarimala resulted in multiple hospital admissions.