എച്ച്എംപിവി: സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആരോഗ്യവകുപ്പ്: ആശങ്ക വേണ്ട, ജാഗ്രത വേണം
തിരുവനന്തപുരം ∙ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ബാധ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗര്‍ഭിണികളും വയോധികരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്.
തിരുവനന്തപുരം ∙ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ബാധ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗര്‍ഭിണികളും വയോധികരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്.
തിരുവനന്തപുരം ∙ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ബാധ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗര്‍ഭിണികളും വയോധികരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്.
തിരുവനന്തപുരം ∙ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ബാധ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗര്‍ഭിണികളും വയോധികരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. എച്ച്എംപിവി ഉള്‍പ്പെടെയുള്ള അണുബാധകള്‍ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരും മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
രോഗങ്ങള്‍ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കണം. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ചൈനയിലെ അവസ്ഥ നിരീക്ഷിക്കുകയാണ്. വ്യാപന സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തിയാൽ വളരെ വേഗം നിയന്ത്രിക്കാന്‍ കഴിയുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാൽ അവരെയും നിരീക്ഷിക്കും. എന്നാല്‍ പ്രവാസികള്‍ക്ക് നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മഹാമാരിയാകാന്‍ സാധ്യതയുള്ളതോ മറ്റു പ്രദേശങ്ങളിലേക്ക് വേഗം പടരുന്നതോ ആയ വൈറസുകളെ ഇപ്പോൾ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എങ്കിലും ചൈനയുള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തുനിന്നും പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്, കോവിഡിന്റെ ചില വകഭേദങ്ങള്‍, ഇന്‍ഫ്ളുവന്‍സ എ വൈറസ് ബാധകള്‍ എന്നിവയാണ് ശ്വാസകോശസംബന്ധമായ അണുബാധകള്‍ക്കു കാരണമാകുന്നത്. മഹാമാരിയാകാവുന്ന ജനിതക വ്യതിയാനങ്ങള്‍ ഇവയില്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല.
∙ എച്ച്എംപിവി അപകടകാരിയല്ല
ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി കേരളം ഉള്‍പ്പെടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് ബാധയുണ്ടായെന്നാണ് കരുതപ്പെടുന്നത്. പലർക്കും മുന്‍പു വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ എച്ച്എംപിവി വൈറസിനെ അപകടകാരിയായ പുതിയ വൈറസായി കാണാന്‍ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്. വൈറസില്‍ കാര്യമായ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ല എങ്കില്‍ എച്ച്എംപിവി വളരെയധികം ഭീതി വരുത്തുന്ന സാഹചര്യം സൃഷ്ടിക്കാന്‍ സാധ്യത കുറവാണ്.
∙ കോവിഡ് വകഭേദങ്ങൾ: വേണം കരുതൽ
നേരത്തേ പറഞ്ഞ വൈറസ് വിഭാഗങ്ങളില്‍ രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. മറ്റൊരു മഹാമാരിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന വൈറസുകളില്‍ അവയ്ക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, ചൈനയില്‍ പടരുന്നുവെന്നു പറയപ്പെടുന്ന ന്യൂമോണിയയ്ക്കു കാരണം കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങള്‍ ആണെങ്കില്‍ നാം കരുതിയിരിക്കണം. എങ്കിലും കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടുള്ള ആളുകള്‍ക്കും പുതിയ ജനിതക വ്യതിയാനം അപകടകരമായ രോഗാവസ്ഥ ഉണ്ടാക്കാന്‍ സാധ്യത കുറവാണ്. പക്ഷേ അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാല്‍ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാം. അതിനാല്‍ കരുതിയിരിക്കണം. കോവിഡ് 19 ജനിതക വ്യതിയാനങ്ങള്‍ തിരിച്ചുവരുന്ന സാഹചര്യം ഉണ്ടായാൽ അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
∙ സൂക്ഷിക്കണം ഇന്‍ഫ്ളുവന്‍സയെ
മേല്‍പറഞ്ഞ വൈറസ് വിഭാഗങ്ങളില്‍ മൂന്നാമത്തേത് ഇന്‍ഫ്ളുവന്‍സ എ എന്ന വിഭാഗത്തില്‍പ്പെടുന്ന, ജന്തുക്കളിലോ പക്ഷികളിലോ ഉത്ഭവിച്ച് മനുഷ്യരിലേക്കു കടന്നെത്തുന്ന ഇന്‍ഫ്ളുവന്‍സ വിഭാഗത്തില്‍ പെടുന്ന വൈറസ് ബാധകളാണ്. കേരളം ഇന്ന് ഏകാരോഗ്യ സമീപനത്തിലൂടെ നേരിടാന്‍ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളുടെ ഒരു വിഭാഗമാണ് ഇന്‍ഫ്ളുവന്‍സ. മാത്രമല്ല, വൈറസ് ബാധകളില്‍ മഹാമാരികളാകാന്‍ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നതും ഇന്‍ഫ്ളുവന്‍സ വിഭാഗത്തില്‍പ്പെട്ട പനികള്‍ക്കാണ്. ചൈനയില്‍ ഇപ്പോള്‍ പൊട്ടപ്പുറപ്പെട്ട രോഗാണുബാധയില്‍ ഇന്‍ഫ്ളുവന്‍സ രോഗത്തിന് എത്രത്തോളം സ്വാധീനം ഉണ്ട്, ഉണ്ടെങ്കില്‍ ഏതുതരമാണ് തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
എങ്കിലും എച്ച്1 എന്‍1 പോലെ നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഫ്ളുവന്‍സ വൈറസില്‍ അപകട സ്വഭാവമുള്ള പുത്തന്‍ ജനിതക വ്യതിയാനങ്ങളോ പുത്തന്‍ ഇന്‍ഫ്ളുവന്‍സ വൈറസോ കടന്നുവന്നതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും ഇന്‍ഫ്ളുവന്‍സാ രോഗങ്ങളെ നിരീക്ഷിക്കുന്നതും ശക്തമാക്കിയിട്ടുണ്ട്. ഇന്‍ഫ്ളുവന്‍സ ഗര്‍ഭിണികള്‍ക്ക് അപൂര്‍വമായെങ്കിലും അപകടം വരുത്താം. അതിനാല്‍ ഗര്‍ഭിണികള്‍ മാസ്‌ക് ഉപയോഗിക്കുകയും ശ്വാസകോശ അണുബാധയുള്ള ആളുകളില്‍നിന്ന് അകലം പാലിക്കുകയും വേണം.