നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ വൻഭൂചലനം: 126 മരണം, ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടം
ന്യൂഡൽഹി∙ നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ 126 മരണം. ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് ആശങ്കയുള്ളതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂചലന സമയത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നേപ്പാള്‍–ടിബറ്റ് അതിര്‍ത്തിയിൽ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഡൽഹി–എൻസിആർ, ബിഹാർ, അസം, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 6.8 തീവ്രതയിലായിരുന്നു ഭൂചലനമെന്നും 2 തവണ തുടർ ചലനങ്ങൾ ഉണ്ടായെന്നും ചൈന അറിയിച്ചു. സിസാങ് പ്രദേശത്ത് 4.7, 4.9 തീവ്രതയുള്ള ചലനങ്ങളാണ് അനുഭവപ്പെട്ടത്.
ഭൂമിശാസ്ത്രപരമായി ഭൂചലനസാധ്യതാ പ്രദേശത്താണു നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്. ഇനിയും തുടർചലനങ്ങൾ സംഭവിക്കാമെന്നതിനാൽ മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 2015 ഏപ്രിൽ 25ലെ വൻ ഭൂചലനത്തിൽ നേപ്പാളിൽ കനത്ത നാശമാണുണ്ടായത്. അന്നു 9,000 പേർ മരിക്കുകയും 10 ലക്ഷം കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടാവുകയും ചെയ്തു. ജനം ജാഗ്രത പാലിക്കണമെന്നും സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്നും അധികൃതര്‍ നിർദേശിച്ചു.