മലപ്പുറം ∙ അൻവറിന്റെ വനംവകുപ്പ് ഓഫീസ് മാർച്ച് യുഡിഎഫിൽ എത്തുമോ ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എൽഡിഎഫ് വിട്ട പി.വി. അൻവർ എംഎൽഎയ്ക്ക് യുഡിഎഫിൽ എത്താനുള്ള വഴിയായി വനംവകുപ്പ് ഓഫീസ് മാർച്ചും അപ്രതീക്ഷിത അറസ്റ്റും മാറുന്നു. ഡിഎംകെ രൂപീകരണവും പല തലത്തിലുള്ള സഖ്യ ചർച്ചകളുമൊക്കെയായി രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമായിരിക്കെയാണു വനം ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ യാത്ര രംഗത്തെത്തിയത്. യുഡിഎഫ് നേതാക്കളെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുക്കില്ലെന്നറിയിച്ചതോടെ രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞു. വലിയ ഒച്ചപ്പാടുകളില്ലാതെ യാത്ര സമാപിക്കാനിരിക്കെയാണു ഈ സംഭവങ്ങൾ. അതോടെ അൻവർ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ അമരത്തെത്തി. അതോടെ വന നിയമത്തിനെതിരായ പ്രതിഷേധവും തുടർന്നുള്ള അപ്രതീക്ഷിത അറസ്റ്റും ഉയർത്തിയ ചർച്ചകളെ യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതയാക്കി മാറ്റാൻ പി.വി. അൻവർ എംഎൽഎ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ അൻവറിന്റെ വനംവകുപ്പ് ഓഫിസ് മാർച്ച് യുഡിഎഫിൽ എത്തുമോ ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എൽഡിഎഫ് വിട്ട പി.വി. അൻവർ എംഎൽഎയ്ക്ക് യുഡിഎഫിൽ എത്താനുള്ള വഴിയായി വനംവകുപ്പ് ഓഫിസ് മാർച്ചും അപ്രതീക്ഷിത അറസ്റ്റും മാറുന്നു. ഡിഎംകെ രൂപീകരണവും പല തലത്തിലുള്ള സഖ്യ ചർച്ചകളുമൊക്കെയായി രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമായിരിക്കെയാണു വനം ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ യാത്ര രംഗത്തെത്തിയത്. യുഡിഎഫ് നേതാക്കളെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുക്കില്ലെന്നറിയിച്ചതോടെ രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞു. വലിയ ഒച്ചപ്പാടുകളില്ലാതെ യാത്ര സമാപിക്കാനിരിക്കെയാണു ഈ സംഭവങ്ങൾ. അതോടെ അൻവർ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ അമരത്തെത്തി. അതോടെ വന നിയമത്തിനെതിരായ പ്രതിഷേധവും തുടർന്നുള്ള അപ്രതീക്ഷിത അറസ്റ്റും ഉയർത്തിയ ചർച്ചകളെ യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതയാക്കി മാറ്റാൻ പി.വി. അൻവർ എംഎൽഎ.

∙ നേരെ പാണക്കാട്ടേക്ക്, സതീശനെ വിളിച്ചു, കരുക്കൾ നീക്കി അൻവർ

യുഡിഎഫ് വിപുലീകരണ ശ്രമങ്ങൾ നടക്കുന്ന സമയത്താണ് അൻവറിന്റെ നീക്കം. വനംവന്യ ജീവി ആക്രമണം മലയോര മേഖലയുടെ വിശ്വാസം നേടാൻ സഹായിക്കുമ്പോൾ പൊലീസ് നടപടി പ്രതിപക്ഷ പിന്തുണയും നൽകുമെന്നാണ് അൻവറിന്റെ പ്രതീക്ഷ. അൻവറിന്റെ മുന്നണി പ്രവേശനത്തിനു അനൂകൂല നിലപാട് സ്വീകരിക്കുന്ന മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടതു ഇതിന്റെ ആദ്യപടിയാണ്. ജയിലിൽ നിന്നു മോചിതനായ ഉടൻ അൻവർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഫോണിൽ വിളിച്ചിരുന്നു. പിണറായി വിജയനെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ യുഡിഎഫുമായി സഹകരിക്കുന്നതിനു എന്തു വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു അൻവർ വ്യക്തമാക്കിയിരുന്നു. എംഎൽഎ പോയിട്ട് തനിക്ക്  പഞ്ചായത്ത് മെമ്പർ പോലുമാകേണ്ടെന്നും മലയോര മേഖലയിലെ മനുഷ്യർക്കായി നടത്തുന്ന പോരാട്ടത്തിനാണു യുഡിഎഫ് പിന്തുണ തേടുന്നതെന്നുമാണു അൻവർ പറയുന്നത്. കർഷക സംഘടനാ പ്രതിനിധികൾ, ബിഷപ്പുമാർ എന്നിവരെ അണിനിരത്തി മലയോര മേഖലയിൽ പുതിയ പോർമുഖം തുറക്കാനാണു അൻവറിന്റെ ശ്രമം. യുഡിഎഫിന്റെ പിന്തുണ കൂടിയുണ്ടെങ്കിൽ അതിനു വലിയ സ്വീകാര്യത ലഭിക്കുമെന്ന വിലയിരുത്തലിലാണ് ഡിഎംകെയും അൻവറും.

ADVERTISEMENT

∙ നിലമ്പൂർ വിട്ടാൽ പൊട്ടിത്തെറി

മുൻ കോൺഗ്രസുകാരനായ അൻവറിനു മുന്നിൽ രണ്ടു സാധ്യതകളാണുള്ളത്. കോൺഗ്രസ് പാർട്ടിയിൽ ചേരുക, അല്ലെങ്കിൽ ഡിഎംകെയെ നിലനിർത്തിക്കൊണ്ടു തന്നെ യുഡിഎഫിന്റെ ഭാഗമാകുക. ഇതിൽ രണ്ടാമത്തെ സാധ്യതയ്ക്കാണു അൻവറിന്റെ ആദ്യ പരിഗണന. കോൺഗ്രസിൽ നിന്നു ലഭിക്കുന്ന പ്രതികരണം ഇക്കാര്യത്തിൽ നിർണായകമാണ്. അൻവറിന്റെ യുഡിഎഫ് പ്രവേശന ചർച്ച ഉയർന്നു വന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ലീഗ് നേരത്തെ തീരുമാനിച്ചിരുന്നു. മലയോര മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവും പ്രവർത്തനവുമാണു അൻവർ ഡിഎംകെ രൂപീകരണ കാലത്തേ ലക്ഷ്യമിട്ടിരുന്നത്.

അൻവറിനു നിലപാടിൽ സ്ഥിരതയില്ലെന്ന ആരോപണം കോൺഗ്രസിലെയും യുഡിഎഫിലെയും പല നേതാക്കൾക്കുമുണ്ട്. എന്നാൽ, മലയോരത്തെ വിഷയങ്ങൾ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു ആരോപണത്തിൽ കഴമ്പില്ലെന്നു തെളിയിക്കാനാകും അൻവറിന്റെ ശ്രമം.

ADVERTISEMENT

കോൺഗ്രസിൽ ചേരുകയോ യുഡിഎഫിന്റെ ഭാഗമാകുകയോ ചെയ്താൽ അൻവറിനു നൽകേണ്ട സീറ്റും കോൺഗ്രസിൽ തർക്കത്തിനു കാരണമാകാം. അൻവർ രണ്ടു തവണയായി ജയിച്ച നിലമ്പൂർ അതിനു മുൻപ് പതിറ്റാണ്ടുകളോളം കോൺഗ്രസ് കോട്ടയായിരുന്നു. ഇപ്പോഴും മലപ്പുറം ജില്ലയിൽ കോൺഗ്രസിനു വേരോട്ടമുള്ള സീറ്റുകളിലൊന്നാണ് നിലമ്പൂർ. ഇതു വിട്ടു കൊടുക്കുന്നതു ജില്ലയിലെ കോൺഗ്രസിൽ പൊട്ടിത്തെറിക്കു കാരണമായേക്കാം. വിട്ടുവീഴ്ചയിൽ അൻവർ ഏതറ്റംവരെ പോകാൻ തയാറാകുമെന്നതു യുഡിഎഫ് പ്രവേശനത്തിൽ നിർണായകമാകും.

∙ മുൻ കോൺഗ്രസുകാരൻ, കരുത്തുകാട്ടിയ സ്വതന്ത്രൻ

ദീർഘകാലം എഐസിസി അംഗമായിരുന്ന പി.വി.ഷൗക്കത്തലിയുടെ മകന്റെ രാഷ്ട്രീയ പ്രവേശം സ്വാഭാവികമായും കോൺഗ്രസിലൂടെയായിരുന്നു. കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ അന്നു തന്നെ ആരോപണ വിധേയനായി. കോൺഗ്രസിൽ നാലാം ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന അൻവർ 2011ലാണു ഇടതുപക്ഷവുമായി അടുക്കുന്നത്. അന്നു ഏറനാട് മണ്ഡലത്തിൽ ഇടതു സ്വതന്ത്രനാകാനുള്ള നീക്കം സിപിഐയുടെ എതിർപ്പിൽ തട്ടി പൊലിഞ്ഞു. ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളിയ സ്വതന്ത്രനായി കരുത്തു കാട്ടി. നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിന്റെ കുത്തക തകർത്ത് 2016ൽ നിയമസഭയിലേക്കു ജയിച്ചതോടെ അൻവർ ഇടതുപ്രവർത്തകരുടെ ആവേശമായി. മൂർച്ചയുള്ള വാക്കും തന്റേടവും സിപിഎമ്മിൽ ആരാധകരെ നേടിക്കൊടുത്തു. 2021ൽ വിജയം ആവർത്തിച്ചെങ്കിലും പൊലീസിനെതിരെ നടത്തിയ കലാപം കഴിഞ്ഞ വർഷം ഇടതുപക്ഷത്തു നിന്നു പുറത്തേക്കുള്ള വഴി തുറന്നു.

English Summary:

PV Anvar's political future: P.V. Anvar's political future remains uncertain as he navigates potential alliances. His recent protest march and arrest are being strategically used to secure a spot within the UDF,