ജാമ്യമില്ലെങ്കിൽ ഒളിവിൽ പോകാം: ബോബിയുടെ നീക്കം പൊലീസ് പൊളിച്ചതിങ്ങനെ; നന്ദി പറഞ്ഞ് ഹണി റോസ്
കൊച്ചി ∙ മുൻകൂർജാമ്യം തേടാനും അതു ലഭിക്കും വരെ പ്രതി ഒളിവിൽ പോകാനുമുള്ള പഴുതുകൾ അടച്ചുകൊണ്ടായിരുന്നു ഹണി റോസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടികൾ. എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നു പിന്തുണ ലഭിക്കുമെന്ന് ഹണി റോസിന് ഏറെക്കുറെ ഉറപ്പു ലഭിച്ചിരുന്നു

കൊച്ചി ∙ മുൻകൂർജാമ്യം തേടാനും അതു ലഭിക്കും വരെ പ്രതി ഒളിവിൽ പോകാനുമുള്ള പഴുതുകൾ അടച്ചുകൊണ്ടായിരുന്നു ഹണി റോസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടികൾ. എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നു പിന്തുണ ലഭിക്കുമെന്ന് ഹണി റോസിന് ഏറെക്കുറെ ഉറപ്പു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അഭിഭാഷകരുമായി ചർച്ച ചെയ്ത ശേഷം വിശദമായ പരാതി ഹണി റോസ് നൽകിയത്. പൊലീസ് ആകട്ടെ സമയം ഒട്ടും നഷ്ടപ്പെടുത്തിയില്ല. ബോബി ചെമ്മണ്ണൂർ കൺമുന്നിൽ തന്നെയുണ്ട് എന്ന് ഉറപ്പാക്കുകയായിരുന്നു പിന്നീട് ചെയ്തത്. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ബോബി കർണാടകയിലേക്ക് പോകാൻ ഒരുങ്ങുന്നെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സെൻട്രൽ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടെന്നാണ് വിവരം.
തുടക്കത്തിൽ ബോബി ചെമ്മണൂരിന്റെ പേര് പറയാതെ തന്നെ ‘ഒരു വ്യവസായി’ എന്ന് സൂചിപ്പിച്ചുകൊണ്ട് താൻ നേരിടുന്ന ലൈംഗികാധിക്ഷേപങ്ങളെക്കുറിച്ച് ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാൽ ഇതിനു താഴെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ഹണി റോസിന് നേരിടേണ്ടി വന്നത്. ഈ വ്യവസായി ബോബി ചെമ്മണൂരാണെന്ന തരത്തിലും ചിലർ കമന്റുകളിട്ടിരുന്നു. അധിക്ഷേപം എല്ലാ പരിധിയും കടന്നതോടെ ഹണി റോസ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താരസംഘടനയായ അമ്മയും ഇതിനിടെ ഹണി റോസിന് പിന്തുണയുമായി രംഗത്തെത്തി.
സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ അധിക്ഷേപം തുടരുമ്പോൾ ‘മുന്നറിയിപ്പ്’ നൽകിയിട്ടും ബോബി ചെമ്മണൂർ നിലപാടിൽ മാറ്റം വരുത്തിയില്ലെന്ന് വന്നതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഹണി റോസ് കൂടിക്കാഴ്ച നടത്തിയത്. ഇതിനൊപ്പം മുഖ്യമന്ത്രിയും ഡിജിപിയുമായും സംസാരിക്കാൻ സമയം തേടി. ഉന്നത പൊലീസ് സംഘം ഹണി റോസിന് ആവശ്യമായ ഉറപ്പുകൾ നല്‍കിയതോടെ അവർ പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയതെന്നതിനാൽ ബോബി ചെമ്മണൂർ ഇന്ന് കൊച്ചിയിലെത്താനും ഒപ്പം മുൻകൂർ ജാമ്യം തേടാനും സാധ്യതയുണ്ടെന്ന് വ്യക്തമായിരുന്നു. മുന്‍കൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ ഒളിവിൽ പോകാനും ഇത് സുപ്രീം കോടതി വരെ നീളാനും സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ദ്രുതഗതിയിലുള്ള പൊലീസ് നടപടികൾ ഉണ്ടായതും.