ഡോ. രാജൻ എന്‍.ഖൊബ്രഗഡെയ്ക്ക് എതിരെ അറസ്റ്റ് വാറന്റ്; കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി ∙ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രാജൻ എന്‍. ഖൊബ്രഗഡെയ്ക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഹൈക്കോടതി. ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മുൻ ഉത്തരവ് പാലിക്കാത്തതിനും നേരിട്ടു ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിനാലുമാണ് കടുത്ത നടപടിയിലേക്ക് കടന്നത്. അറസ്റ്റ് ചെയ്ത് ഈ മാസം 20ന് കോടതിയിൽ ഹാജരാക്കാനാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, സി. ജയചന്ദ്രൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.

ആരോഗ്യവകുപ്പിൽ അസി. ഡയറക്ടറായ ഡോ. ബി. ഉണ്ണികൃഷ്ണനു ഡപ്യൂട്ടി ഡയറക്ടറായി പ്രമോഷൻ നൽകാൻ 2023 ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. എന്നാൽ മാസങ്ങളോളം ഇത് നടപ്പാക്കാതെ വന്നതോടെ ഉണ്ണികൃഷ്ണൻ കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്നും ഉത്തരവ് നടപ്പാക്കാൻ കോടതി നിർദേശിച്ചിട്ടും ഇതു പാലിക്കാതെ പ്രത്യേകാനുമതി ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയാണ് സര്‍ക്കാർ ചെയ്തത്. ഇത് തള്ളിയതോടെ റിവിഷൻ ഹർജി നൽകിയെങ്കിലും അതും തള്ളി. എന്നിട്ടും തനിക്ക് സ്ഥാനക്കയറ്റം നിഷേധിച്ചതോടെ ഭിന്നശേഷി സംവരണത്തിനുള്ള അർഹതയടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഉണ്ണികൃഷ്ണന് 2 ആഴ്ചയ്ക്കകം സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവ് നൽകിയിരിക്കണമെന്നും ഇതിനു സാധിച്ചില്ലെങ്കിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 10ന് ആയിരുന്നു ഈ ഉത്തരവ്. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതിയലക്ഷ്യത്തിന് ഖൊബ്രഗെഡെ ഹാജരാവേണ്ടതായിരുന്നു എങ്കിലും അതും ഉണ്ടായില്ല. ഇതോടെ കോടതി കടുത്ത നടപടിയിലേക്ക് കടക്കാൻ നിർബന്ധിതരായി. കോടതിയലക്ഷ്യ കേസുകളുമായി ബന്ധപ്പെട്ട് ഖൊബ്രഗഡെ മുൻപും കോടതിയുടെ നിശിത വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ- കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ഖോബ്രഗഡേയ്ക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം രംഗത്തു വന്നിരുന്നു.