അർബൻ ബാങ്ക് നിയമന അഴിമതി: 2 കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്; കെപിസിസി സംഘം വയനാട്ടിൽ
ബത്തേരി∙ അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരണത്തെത്തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പൊലീസ് ആദ്യമായാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. എൻ.എം.വിജയനും പ്രതിപ്പട്ടികയിലുണ്ട്. നെൻമേനി അപ്പോഴത്തെ വീട്ടിൽ പത്രോസ്, പുൽപള്ളി പവിത്ര വീട്ടിൽ വി.കെ.സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്

ബത്തേരി∙ അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരണത്തെത്തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പൊലീസ് ആദ്യമായാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. എൻ.എം.വിജയനും പ്രതിപ്പട്ടികയിലുണ്ട്. നെൻമേനി അപ്പോഴത്തെ വീട്ടിൽ പത്രോസ്, പുൽപള്ളി പവിത്ര വീട്ടിൽ വി.കെ.സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയന്റെ മരണത്തിനുശേഷം മൂന്നു പരാതികളാണ് പൊലീസിനു ലഭിച്ചത്.
എൻ.എം.വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ഫോണിൽ സൂക്ഷിച്ചിരുന്നോ എന്നാണു പരിശോധിക്കുക. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കയ്യക്ഷരം വിജയന്റേതു തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും. അതിനായി ബാങ്കുകളെ ഉൾപ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്.
അതേസമയം, എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച സംഘം വയനാട്ടിലെത്തി. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് ജില്ലയിൽ എത്തിയത്.