‘ബോബിയാണ് അവരുടെ ധൈര്യം’: 20 യുട്യൂബർമാർക്ക് എതിരെയും പരാതി; ‘യുദ്ധം’ നിർത്തില്ലെന്ന് ഹണി റോസ്
കൊച്ചി ∙ തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും താൻ പ്രഖ്യാപിച്ച ‘യുദ്ധം’ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് നടി ഹണി റോസ് . യുട്യൂബിൽ തന്റെ ചിത്രം വച്ച് മോശം തംപ്നെയിലോടു കൂടി വിഡിയോ പോസ്റ്റ് ചെയ്ത 20 പേർക്കെതിരെയും ഉടൻ പരാതി നൽകുമെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസിനു കൈമാറുമെന്നും ഹണി പറഞ്ഞു. നേരത്തേ, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരെ ഹണി നൽകിയ പരാതിയിൽ മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു; ഒരാള്‍ അറസ്റ്റിലുമായി.

തന്റെ പോരാട്ടം ബോബിക്കെതിരെ മാത്രമായി ഒതുങ്ങില്ല എന്നാണു ഹണി റോസ് വ്യക്തമാക്കിയിരിക്കുന്നത്. ‘‘സമൂഹമാധ്യമങ്ങളിലെ അസഭ്യ, അശ്ലീല ഭാഷാ പണ്ഡിത മാന്യന്മാരേ, നിങ്ങളോട്, ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു’’ എന്നായിരുന്നു ബോബിക്കെതിരെ പരാതി നൽകുന്നതിനു മുൻപു ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പരാതി നൽകിയ ശേഷം അത് സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.
ഇപ്പോഴും തനിക്കെതിരെ ലൈംഗികാധിക്ഷേപങ്ങളും അപകീർത്തിപ്പെടുത്തലുകളും നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണു യുട്യുബർമാര്‍ക്കെതിരെ ഹണി പരാതി നൽകുന്നത്. ബോബി നിരന്തരം തന്നെ അധിക്ഷേപിക്കുന്നതിന്റെ ഡിജിറ്റൽ തെളിവുകൾ നേരത്തേ ഹണി പൊലീസിനു കൈമാറിയിരുന്നു. ബോബിയെ പോലുള്ളവർ നടത്തുന്ന അധിക്ഷേപങ്ങളാണ് ഇത്തരം യുട്യൂബ് വിഡിയോകൾ ചെയ്യുന്നവർക്കും ധൈര്യം കൊടുക്കുന്നതെന്നു ഹണി റോസ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം പരാമർശങ്ങൾ ഉള്‍പ്പെടുത്തിയുള്ള യുട്യൂബ് വിഡിയോകൾക്കെതിരെയാണ് നടി പരാതി നൽകാനൊരുങ്ങുന്നത്.