തിരുവനന്തപുരം∙ വീട് വയ്ക്കുന്നതിനു വേണ്ടി ഭൂമി തരംമാറ്റാനായുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് രണ്ടു ദിവസമായി ചേർന്ന ജില്ലാ കലക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യമൃഗങ്ങൾ ജനജീവിതത്തിനും കർഷകർക്കും വ്യാപകമായി ആപത്ത് ഉണ്ടാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നടപടികളുണ്ടാവണം. സർക്കാർ ഓഫിസുകൾക്ക് നേരെയുള്ള ആക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതിൽ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു. 

ADVERTISEMENT

നഗരപരിധിയിൽ 5 സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം. നെൽവയൽ നിയമം വരുന്നതിനു മുൻപ് പുരയിടമായി  പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസങ്ങൾ ഒഴിവാക്കണം.  25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തിൽ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളിൽ  കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഡിസ്ട്രിക്ട് മൈനിങ് ഫണ്ട്‌ ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച്‌ സ്റ്റഡീസ് മുഖേന ജില്ലാതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണം. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചിക്കുന്ന നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ളവ ഈ ഫണ്ടിലൂടെ സ്ഥാപിക്കാനാകണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണം. വിവിധ നിർമാണ പദ്ധതികൾ, റോഡ്, റെയിൽവേ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം. സർവ്വേയർ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസങ്ങൾ ഉണ്ടാകാതെ നടപടികൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്തി പറഞ്ഞു. 

ADVERTISEMENT

കലക്ടറേറ്റുകളിലെ ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ആവശ്യമെങ്കിൽ പ്രത്യേക അദാലത്ത് വിവിധ തലത്തിൽ നടത്തണം.  മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കണം. പ്രധാന മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ജില്ലകളിൽ റോഡപകടങ്ങൾ തടയുന്നതിനു മോട്ടർ വാഹന വകുപ്പും, പൊലീസും ജില്ലാ കലക്ടറും ചേർന്ന് നടപടികൾ സ്വീകരിക്കണം. സർക്കാർ ഓഫിസുകൾ സൗരോർജത്തിലേക്ക് മാറ്റുന്നതിന്  നടപടികളുണ്ടാവണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂർണമായും സൗരോർജത്തിലേക്ക് മാറ്റി മാതൃകാ സൗരോർജ പഞ്ചായത്താക്കണം. വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നിർമിക്കുന്ന വീടുകളില്‍ പുരപ്പുറ സൗരോർജ സംവിധാനം സിയാൽ സ്ഥാപിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും  വ്യാപകമാക്കണം.

English Summary:

Housing in Kerala: Pinarayi Vijayan's directives expedite land conversion for housing in Kerala. His focus extends to tackling wild animal attacks, climate change, and enhancing public safety through various initiatives.